ലഖ്നോ: യു.പിയിലെ ഫിറോസാബാദില്‍ കനത്ത മഴ. കുട്ടികളടക്കം രണ്ട് പേര്‍ മരിച്ചു. വെള്ളക്കെട്ട് രൂക്ഷമായ സാഹചര്യത്തില്‍ പലയിടങ്ങളിലും ആളുകള്‍ വീടിന് മുകളില്‍ അഭയം തേടിയിരിക്കുകയാണ്.

ഷിക്കോഹാബാദില്‍ വീടിന്‍റെ മേല്‍ക്കൂര തകര്‍ന്നാണ് ആറ് വയസ്സുളള കുട്ടി മരിച്ചത്. ജസ്രാനയില്‍ വീട് തകര്‍ന്ന് ഒരാള്‍ മരിക്കുകയും അഗ്നിശമന സേനാംഗങ്ങള്‍ അടക്കം ഏഴ് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍കുകയും ചെയ്തു. ഫിറോസാബാദിലെ ബുദ്ധ ആശ്രമത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന 100ലധികം വാഹനങ്ങള്‍ വെള്ളത്തില്‍ ഒഴുകിപോയി.

കനത്ത മഴയിലുണ്ടായ വെള്ളക്കെട്ട് കണക്കിലെടുത്ത് പ്രാദേശിക ഭരണകൂടം വ്യാഴാഴ്ച നടത്താനിരുന്ന രാംലീല മഹോത്സവ് നിര്‍ത്തിവച്ചു.