ദേശീയ-സംസ്ഥാന നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആ​ഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഒരു മണിക്കൂർ പിന്നിട്ടു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, വയനാട് എന്നീ ജില്ലകളിൽ ചരക്ക് ലോറികൾക്ക് നേരെയും, ബസുകൾക്ക് നേരെയും കല്ലേറ്. സ്വകാര്യ വാഹനങ്ങൾക്ക് നേരെയും ആക്രമണം.

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ് ബസ്സുകൾക്ക് നേരേയും, സ്വകാര്യ വാഹനങ്ങൾക്ക് നേരെയും വ്യാപക അക്രമണം. കോഴിക്കോട് വടകരയിലും, തൃശൂർ വടക്കാഞ്ചേരിയിലും വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായി. കാസർഗോഡ് കുമ്പളയിൽ ചരക്കുലോറികൾ നേരെ ആക്രമണമുണ്ടായി. കോഴിക്കോട് ഡിപ്പോയിൽ നിന്നും കെ എസ് ആർ ടി സി ബസുകളുടെ സർവ്വീസ് നിർത്തിവച്ചു.

വൈകീട്ട് ആറുവരെയാണ് ഹർത്താൽ. നിലവിൽ വാഹനങ്ങൾ തടയുന്നതടക്കം അക്രമ സംഭവങ്ങൾ എങ്ങും റിപ്പോർട്ട് ചെയ്തിട്ടില്ല . കെഎസ്ആർടിസി സർവീസ് നടത്തുന്നുണ്ട്. സ്വകാര്യ വാഹനങ്ങളും ചരക്ക് വാഹനങ്ങളും നിരത്തിലുണ്ട് . എന്നാൽ ചില ജില്ലകളിൽ സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നില്ല

രാജ്യ വ്യാപകമായി പോപ്പുലർ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും കഴിഞ്ഞ ദിവസം നടന്ന എൻ ഐ എ റെയ്ഡിൽ പ്രതിഷേധിച്ചാണ് കേരളത്തിൽ ഹർത്താൽ . എൻഐഎ രൂപീകരിച്ച ശേഷമുള്ള ഏറ്റവും വലിയ ഓപ്പറേഷനാണ് കഴിഞ്ഞ ദിവസം രാജ്യത്ത് നടന്നത്.

150ലധികം പോപ്പുലർ ഫ്രണ്ട് നേതാക്കളെയാണ് 11 സംസ്ഥാനങ്ങളില്‍ നിന്നായി എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. ഇതുവരെ 45 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം പോപ്പുലര്‍ ഫ്രണ്ട് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ കര്‍ശന സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ക്രമസമാധാനപാലനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി. അക്രമത്തില്‍ ഏര്‍പ്പെടുന്നവര്‍, നിയമലംഘകര്‍, കടകള്‍ നിര്‍ബന്ധമായി അടപ്പിക്കുന്നവര്‍ എന്നിവര്‍ക്കെതിരെ കേസെടുത്ത് ഉടനടി അറസ്റ്റ് ചെയ്യും.