ന്യൂ​യോ​ർ​ക്ക് : അ​മേ​രി​ക്ക​യി​ലെ ആ​ദ്യ ദേ​വാ​ല​യ​ങ്ങ​ളി​ലൊ​ന്നാ​യ ബ്രോ​ങ്ക്സ് സെ​ന്‍റ് മേ​രീ​സ് (360 BEDFORD PARK BLVD, BRONX, NY 10458 )സെ​പ്റ്റം​ബ​ർ 24 (ശ​നി​യാ​ഴ്ച​യും 25 ഞാ​യ​റാ​ഴ്ച്ച​യു​മാ​യി ന​ട​ക്കു​ന്ന ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ല്ലാ​വ​രെ​യും ഇ​ട​വ​ക വി​കാ​രി റ​വ. ഡോ. ​വ​ർ​ഗീ​സ് എം ​ഡാ​നി​യ​ൽ സ്വാ​ഗ​തം ചെ​യ്തു .

വി​ദേ​ശ മ​ണ്ണി​ൽ മ​ല​ങ്ക​ര​സ​ഭാ പൈ​തൃ​ക​വും അ​ന്ത​സ​ത്ത​യും കൈ​വി​ടാ​തെ സ​ഭ​യു​ടെ നി​ര​വ​ധി പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്കും ആ​തു​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും കൈ​താ​ങ്ങാ​കു​വാ​ൻ അ​ന്പ​താ​ണ്ടി​നു​ള്ളി​ൽ ഈ ​ഇ​ട​വ​ക​യ്ക്ക് സാ​ധി​ച്ചു.

ആ​ദ്ധ്യാ​ത്മി​ക ചൈ​ത​ന്യ​മു​ള്ള ഒ​രു യു​വ​ത​ല​മു​റ ഈ ​ഇ​ട​വ​ക​യി​ലൂ​ടെ രൂ​പ​പ്പെ​ട്ട് ക​ഴി​ഞ്ഞു . അ​ഭി​വ​ന്ദ്യ ദി​മി​ത്രി​യോ​സ് തി​രു​മേ​നി, ഫാ. ​നൈ​നാ​ൻ റ്റി. ​ഈ​ശോ, ഫാ. ​പോ​ൾ ചെ​റി​യാ​ൻ എ​ന്നി​വ​ർ ഈ ​ഇ​ട​വ​ക​യി​ലൂ​ടെ വ​ള​ർ​ന്ന് വ​ന്ന​വ​രാ​ണ്. ദീ​ർ​ഘ​കാ​ലം ഇ​ട​വ​ക​യെ ന​യി​ച്ച ഫാ. ​എ.​കെ. ചെ​റി​യാ​ൻ, നി​ല​വി​ലെ വി​കാ​രി റ​വ . ഡോ. ​വ​ർ​ഗീ​സ് എം.​ഡാ​നി​യ​ൽ . എ​ന്നി​വ​രു​ടെ ശ്രേ​ഷ്ഠ​മാ​യ നേ​തൃ​ത്വം ഈ ​ഇ​ട​വ​ക​യെ സ​ന്പ​ന്ന​മാ​ക്കു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കു വ​ഹി​ച്ചു.

വ​ച​നം പ​റ​യു​ന്ന​ത് പോ​ലെ (ലേ​വ്യ, 25) ജൂ​ബി​ലി വ​ർ​ഷ​ത്തി​ൽ നി​ർ​ദ്ധ​ന​ർ​ക്ക് ആ​ശ്വാ​സ​മാ​കാ​നാ​യി 50 വീ​ടു​ക​ൾ നി​ർ​മ്മി​ച്ചു.​ന​ൽ​കാ​ൻ ഇ​ട​വ​ക ല​ക്ഷ്യ​മി​ടു​ന്നു . പ. ​ബാ​വ തി​രു​മേ​നി​യു​ടെ ’സ​ഹോ​ദ​ര​ൻ’ പ​ദ്ധ​തി​യു​ടെ ആ​ഹ്വാ​നം ഉ​ൾ​ക്കൊ​ണ്ടു​കൊ​ണ്ട് നി​ര​ണം ഭ​ദ്രാ​സ​ന​ത്തി​ൽ ആ​ദ്യ ഭ​വ​ന​ത്തി​ന് ശി​ല​യി​ട്ട് പ​ണി തു​ട​ങ്ങി.

സെ​പ്റ്റം​ബ​ർ 24ന് ​ന്യൂ​യോ​ർ​ക്ക് പോ​ലീ​സ് ബാ​ന്‍റി​ന്‍റെ അ​ക​ന്പ​ടി​യോ​ടെ പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വാ​യെ​യും, ഇ​ട​വ​ക മെ​ത്രാ​പ്പോ​ലീ​ത്ത അ​ഭി. ഡോ. ​സ​ഖ​റി​യ മാ​ർ നി​ക്കോ​ള​വാ​സ്, അ​ഭി. ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദി​മി​ത്ര​യോ​സ് എ​ന്നീ തി​രു​മേ​നി​മാ​രേ​യും സ്വീ​ക​രി​ക്കും. തു​ട​ർ​ന്ന് പൊ​തു​സ​മ്മേ​ള​നം പ​രി . പി​താ​വ് ഉ​ദ്ഘാ​ട​നം ചെ​യ്യും. 25ന് ​പ​രി​ശു​ദ്ധ ബാ​വ തി​രു​മേ​നി മ​റ്റു തി​രു​മേ​നി​മാ​രു​ടെ സ​ഹ​കാ​ർ​മ്മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ച് ശ്ലൈ​ഹി​ക വാ​ഴ്വ് ന​ൽ​കും . തു​ട​ർ​ന്ന് മു​ൻ വി​കാ​രി​മാ​രെ ആ​ദ​രി​ക്കും.

സെ​പ്റ്റം​ബ​ർ 24 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 3ന്് ​പ്രൊ​സ​ഷ​ൻ, 4.30 ന് ​സ​ന്ധ്യാ​പ്രാ​ർ​ഥ​ന, 5.15ന് ​പൊ​തു സ​മ്മേ​ള​നം, 7 മ​ണി​ക്ക് ഡി​ന്ന​ർ. 25 ന് ​ഞാ​യ​റാ​ഴ്ച്ച 8ന് ​പ്ര​ഭാ​ത പ്രാ​ർ​ഥ​ന, തു​ട​ർ​ന്ന് വി. ​കു​ർ​ബാ​ന, 12ന് ​ശ്ലൈ​ഹീ​ക ആ​ശീ​ർ​വാ​ദം, 12.30 ന് ​ല​ഞ്ച് എ​ന്നി​ങ്ങ​നെ​യാ​ണ് പ​രി​പാ​ടി​ക​ളു​ടെ ക്ര​മീ​ക​ര​ണം.

ദേ​വാ​ല​യ​ത്തി​ന് മു​ന്നി​ൽDOUBLE PARKING സൗ​ക​ര്യം ല​ഭ്യ​മാ​ണ് .ACADEMY OF MOUNT ST.URSULA (360 BEDFORD PARK BLVD, BRONX, NY 10458 )യി​ലും പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ഉ​ണ്ടാ​വും.