താ​നെ: മ​ഹാ​രാ​ഷ്ട്ര​യി​ലെ താ​നെ​യി​ൽ അ​ഞ്ച് നി​ല പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ന്‍റെ നാ​ലാം നി​ല​യി​ലെ സ്ലാ​ബ് അ​ട​ർ​ന്നു വീ​ണ് ര​ണ്ട് സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ല് പേ​ർ മ​രി​ച്ചു. ഒ​ടു​വി​ൽ വി​വ​രം ല​ഭി​ക്കു​മ്പോ​ൾ‌ ര​ണ്ട് പേ​ർ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. വ്യാ​ഴാ​ഴ്ച രാ​വി​ലെ 11.30 ഓ​ടെ താ​നെ ഉ​ല്ലാ​സ്ന​ഗ​റി​ലാ​യി​രു​ന്നു സം​ഭ​വം.

30 ഫ്ളാ​റ്റു​ക​ളു​ള്ള കെ​ട്ടി​ടം അ​ന​ധി​കൃ​ത​മാ​യി നി​ർ​മി​ച്ച​വ​യാ​ണ്. കെ​ട്ടി​ടം പൊ​ളി​ക്കാ​ൻ നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ഉ​ല്ലാ​സ്ന​ഗ​ർ ത​ഹ​സീ​ൽ​ദാ​ർ കോ​മ​ൾ താ​ക്കൂ​ർ അ​റി​യി​ച്ചു. അ​ഞ്ച് കു​ടും​ബ​ങ്ങ​ളാ​ണ് നി​ല​വി​ൽ ഈ ​കെ​ട്ടി​ട​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.