ഹൂസ്റ്റണ്‍: ഫോമാ സതേണ്‍ റീജിയണല്‍ വൈസ് പ്രസിഡന്റ് ആയി മാത്യൂസ് മുണ്ടക്കല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
തിളക്കമാര്‍ന്ന പൊതുപ്രവര്‍ത്തന പാരമ്പര്യത്തിനുടമയാണ് അദ്ദേഹം. മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ ജനറല്‍ സെക്രട്ടറിയായും വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ യൂത്ത് ഫോറം പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

മെക്‌സിക്കോയിലെ കാന്‍കൂണില്‍ നടന്ന ഏഴാമത് ഫോമാ ഫമാലി കണ്‍വന്‍ഷനില്‍ വര്‍ണ്ണാഭമായ ഗ്ലോബല്‍ കണ്‍വെന്‍ഷനില്‍ എതിരില്ലാതെയാണ് മാത്യൂസ് മുണ്ടക്കല്‍ തിരഞ്ഞെടുക്കപ്പെട്ടത്.

ഫോമാ നാഷണല്‍ കമ്മിറ്റിയിലേക്കു റീജിയനില്‍ നിന്നും മാഗിന്റെ മുന്‍ കമ്മിറ്റി മെമ്പര്‍ രാജന്‍ യോഹന്നാനെയും സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഫിനാന്‍സ് ഡയറക്ടര്‍ ജിജു കുളങ്ങരയെയും തിരഞ്ഞെടുത്തു. മൂന്നുപേരും മാഗിന്റെ സജീവ പ്രവര്‍ത്തകരാണ്.