മലങ്കര സഭാതര്‍ക്കം പരിഹരിക്കുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉദ്യോഗസ്ഥസമിതിയെ ചുമതലപ്പെടുത്തി. ഇതിന് ശേഷം ഓര്‍ത്തഡോക്സ് – യാക്കോബായ സഭകളുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തുടര്‍ചര്‍ച്ച നടത്താനും തീരുമാനിച്ചു. ചര്‍ച്ചകളില്‍ ഇരു സഭകളും സംതൃപ്തി പ്രകടിപ്പിച്ചു.

കോതമംഗലം ഉള്‍പ്പെടെയുളള പളളികളില്‍ തര്‍ക്കംമൂലം കോടതി വിധി നടപ്പാക്കാനാകാത്ത സാഹചര്യത്തിലാണ് പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രി യോഗം വിളിച്ചത്.

ഹൈക്കോടതിയില്‍ നിലവിലുളള കേസില്‍ ചര്‍ച്ചയിലൂടെ പ്രശ്നപരിഹാരത്തിന് ശ്രമിക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ ഒരു മാസത്തിനകം പരിഹാരമുണ്ടാക്കാന്‍ ധാരണയായിട്ടുണ്ട്ചീഫ് സെക്രട്ടറി അധ്യക്ഷനായി, ആഭ്യന്തര സെക്രട്ടറിയും നിയമസെക്രട്ടറിയും ഉള്‍പ്പെടുന്ന സമിതി തുടര്‍ ചര്‍ച്ച നടത്തും .