ന്യൂഡല്‍ഹി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്ട്രപതിക്ക് പരാതി നല്‍കി എംപി ബിനോയ് വിശ്വം . സംസ്ഥാന സര്‍ക്കാരുമായുള്ള ഗവര്‍ണറുടെ തുറന്നപോര് ഭരണഘടന വിരുദ്ധമാണ് എംപിയുടെ പരാതിയില്‍ പറയുന്നു.

സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് വിഷയത്തില്‍ രാഷ്ട്രപതി ഇടപെടണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. ഗവര്‍ണര്‍ പദവിയുടെ അന്തസ്സ് കാത്തുസൂക്ഷിക്കണ്ടയാളാണ്. എന്നാൽ എല്ലാ പരിധികളും ലംഘിച്ച് ഒരു രാഷ്ട്രീയ പ്രവര്‍ത്തകനെ പോലെയാണ് പെരുമാറുന്നതെന്നാണ് പരാതിയിൽ പറയുന്നത്.