ക്രിയേറ്റീവ് ടൂളുകള്‍ ഉപയോഗിച്ച്‌ ഫോട്ടോ എഡിറ്റ് ചെയ്യാനുള്ള അവസരവുമായി എത്തുകയാണ് ഗൂഗിള്‍ ഫോട്ടോസ്. ഇന്‍- ബില്‍റ്റ് ഉള്‍പ്പെടെയുള്ള ക്രിയേറ്റീവ് ടൂളുകളാണ് ഗൂഗിള്‍ ഫോട്ടോസ് അവതരിപ്പിക്കുന്നത്.

2019 ല്‍ പുറത്തിറക്കിയ ഗൂഗിള്‍ ഫോട്ടോസ് അപ്ലിക്കേഷനില്‍ ഇതിനോടകം തന്നെ നിരവധി അപ്ഡേറ്റുകള്‍ ഗൂഗിള്‍ അവതരിപ്പിച്ചിട്ടുണ്ട്. അതേസമയം, ഗൂഗിള്‍ വണ്‍ വരിക്കാര്‍, പിക്സല്‍ ഫോണ്‍ ഉപയോക്താക്കള്‍ എന്നിവര്‍ക്ക് കൊളാഷുകള്‍ നിര്‍മ്മിക്കുമ്ബോള്‍ തന്നെ അതിന്റെയുള്ളില്‍ പോര്‍ട്രെറ്റ് ലൈറ്റ് അല്ലെങ്കില്‍ എച്ച്‌ഡിആര്‍ പോലെയുള്ള അധിക എഡിറ്റിംഗ് ഫീച്ചര്‍ ഉപയോഗിക്കാന്‍ സാധിക്കും.

എഡിറ്റിംഗ് ഫീച്ചറുകള്‍ക്ക് പുറമേ, ബ്രാന്‍ഡ്- ന്യൂ സിനിമാറ്റിക് വിഷ്വല്‍ ഇഫക്‌ട്സ്, മ്യൂസിക്കല്‍ സപ്പോര്‍ട്ട് ഉള്ള മെമ്മറി ഫീച്ചര്‍ എന്നിവര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍, മെമ്മറി ഫീച്ചറിന് 3.5 ദശലക്ഷത്തിലധികം വ്യൂവേഴ്സാണ് ഉള്ളത്. കൂടാതെ, മെമ്മറി ഫീച്ചറിന്റെ അപ്ഡേറ്റ് ചെയ്ത പതിപ്പില്‍ ഇന്‍സ്ട്രുമെന്റല്‍ മ്യൂസിക് അവതരിപ്പിക്കാന്‍ പദ്ധതിയുണ്ടെന്നും ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്. ഗൂഗിള്‍ ഫോട്ടോസ് മെമ്മറികള്‍ക്ക് മെഷീന്‍ ലേണിംഗിന്റെ സഹായത്തോടെ സ്നിപ്പെറ്റുകള്‍ തിരഞ്ഞെടുക്കാനും, ട്രിം ചെയ്യാനും സാധിക്കും.