ഏ​​​​​ഴു​​​​​ പ​​​​​തി​​​​​റ്റാ​​​​​ണ്ടോ​​​​​ളം ബ്രി​​​​​ട്ട​​​​​ന്‍റെ ഭ​​​​​ര​​​​​ണ​​​​​സാ​​​​​ര​​​​​ഥ്യ​​​​​ത്തി​​​​​ല്‍ തു​​​​​ട​​​​​ര്‍​​​​​ന്ന രാ​​​​​ജ്ഞി​​​​​യു​​​​​ടെ മൃ​​​​​ത​​​​​ദേ​​​​​ഹ​​​​​ം വ​​​​​ഹി​​​​​ച്ചു​​​​​കൊ​​​​​ണ്ടു​​​​​ള്ള പേ​​​​​ട​​​​​കം വെ​​​​​സ്റ്റ്മി​​​​​ന്‍​​​​​സ്റ്റ​​​​​ര്‍ ആ​​​​​ബെയി​​​​​ലെ ച​​​​​ട​​​​​ങ്ങു​​​​​ക​​​​​ള്‍​​​​​ക്കു​​​​​ശേ​​​​​ഷം വെ​​​​​ല്ലിം​​​​​ഗ്ട​​​​​ണ്‍ ആ​​​​​ര്‍​​​​​ച്ചി​​​​​ലെ കിം​​​​​ഗ് ജോ​​​​​ര്‍​​​​​ജ് ആ​​​​​റാ​​​​​മ​​​​​ന്‍ ചാ​​​​​പ്പ​​​​​ലി​​​​​ലേ​​​​ക്കു നീ​​​​​ങ്ങു​​​​​ന്പോ​​​​​ള്‍ ല​​​​​ണ്ട​​​​​ന്‍ ന​​​​​ഗ​​​​​രം നി​​​​​ശ​​​​​ബ്ദ​​​​​മാ​​​​​യി രാ​​​​​ജ്ഞി​​​​​ക്കു വി​​​​​ട​​​​​ചൊ​​​​​ല്ലി.

മൂ​​​​​വാ​​​​​യി​​​​​ര​​​​​ത്തോ​​​​​ളം ഭ​​​​​ട​​​​​ന്മാ​​​​​ര്‍ അ​​​​​ക​​​​​ന്പ​​​​​ടി സേ​​​​​വി​​​​​ച്ച വി​​​​​ലാ​​​​​പ​​​​​യാ​​​​​ത്ര ന​​​​​ഗ​​​​​ര​​​​​ത്തി​​​​​ലെ പ്ര​​​​​ധാ​​​​​ന​​​​​പ്പെ​​​​​ട്ട ഇ​​​​​ട​​​​​ങ്ങ​​​​​ളെ സ്പ​​​​​ര്‍​​​​​ശി​​​​​ച്ചാ​​​​​ണ് ചാ​​​​​പ്പ​​​​​ലി​​​​​ലേ​​​​​ക്കു കൊ​​​​​ണ്ടു​​​​​വ​​​​​ന്ന​​​​​ത്.

രാ​​​​​ജ്ഞി​​​​​യു​​​​​ടെ വി​​​​​വാ​​​​​ഹ​​​​​വും കി​​​​​രീ​​​​​ട​​​​​ധാ​​​​​ര​​​​​ണ​​​​​വും ന​​​​​ട​​​​​ന്ന വെ​​​​​സ്റ്റ്മി​​​​​ന്‍​​​​​സ്റ്റ​​​​​ര്‍ ആ​​​​​ബേ​​​​​യി​​​​​ലെ അ​​​​​ന്ത്യോ​​​​​പ​​​​​ചാ​​​​​ര​​​​​ച​​​​​ട​​​​​ങ്ങു​​​​​ക​​​​​ളി​​​​​ല്‍ രാ​​​​​ഷ്‌​​​​​ട്ര​​​​​പ​​​​​തി ദ്രൗ​​​​​പ​​​​​തി മു​​​​​ര്‍​​​​​മു ഉ​​​​​ള്‍​​​​​പ്പെ​​​​​ടെ അ​​​​​ഞ്ഞൂ​​​​​റോ​​​​​ളം ലോ​​​​​ക​​​​​നേ​​​​​താ​​​​​ക്ക​​​​​ള്‍ പ​​​​​ങ്കെ​​​​​ടു​​​​​ത്തു. യു​​​​​എ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ജോ ​​​​​ബൈ​​​​​ഡ​​​​​ന്‍, ഫ്ര​​​​​ഞ്ച് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഇ​​​​​മ്മാ​​​​​നു​​​​​വ​​​​​ല്‍ മാ​​​​​ക്രോ​​​​​ണ്‍ തു​​ട​​ങ്ങി ബ്രി​​​​​ട്ട​​​​​നി​​​​​ലെ മു​​​​​ന്‍ ​​​​​പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി​​​​​മാ​​​​​ര്‍​​ വ​​​​​രെ​​യു​​ള്ള നേ​​​​​താ​​​​​ക്ക​​​​​ളു​​​​​ടെ സാ​​​​​ന്നി​​​​​ധ്യ​​​​​ത്തി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു ച​​​​​ട​​​​​ങ്ങ്.

വെ​​​​​സ്റ്റ്മി​​​​​ന്‍​​​​​സ്റ്റ​​​​​ര്‍ ആ​​​​​ബേ​​​​​യി​​​​​ല്‍​​നി​​​​​ന്നു വെ​​​​​ല്ലിം​​​​​ഗ്ട​​​​​ണ്‍ ആ​​​​​ര്‍​​​​​ക്കി​​​​​ലെ വി​​​​​ന്‍​​​​​ഡ്സ​​​​​ര്‍ ചാ​​​​​പ്പ​​​​​ലി​​​​​ലേ​​​​​ക്കു​​​​​ള്ള വി​​​​​ലാ​​​​​പ​​​​​യാ​​​​​ത്ര​​​​​യി​​​​​ല്‍ ചാ​​​​​ള്‍​​​​​സ് മൂ​​​​​ന്നാ​​​​​മ​​​​​ന്‍ രാ​​​​​ജാ​​​​​വും മു​​​​​തി​​​​​ര്‍​​​​​ന്ന രാ​​​​​ജ​​​​​കു​​​​​ടും​​​​​ബാം​​​​​ഗ​​​​​ങ്ങ​​​​​ളും പേ​​​​​ട​​​​​ക​​​​​ത്തെ അ​​​​​നു​​​​​ഗ​​​​​മി​​​​​ച്ചു.

ഹൈ​​​​​ഡ്പാ​​​​​ര്‍​​​​​ക്കി​​​​​ല്‍ ആ​​​​​ചാ​​​​​ര​​​​​വെ​​​​​ടി​​​​​ക​​​​​ളും ഒ​​​​​രോ മി​​​​​നി​​​​​റ്റി​​​​​ന്‍റെ ഇ​​​​​ട​​​​​വേ​​​​​ള​​​​​ക​​​​​ളി​​​​​ല്‍ ബി​​​​​ഗ്‌​​​​​ബെ​​​​​ന്‍ മു​​​​​ഴ​​​​​ങ്ങു​​​​​ന്ന​​​​​തി​​​​​ന്‍റെ തേ​​​​​ങ്ങ​​​​​ലു​​​​​ക​​​​​ളും ഒ​​​​​ഴി​​​​​ച്ചാ​​​​​ല്‍ ന​​​​​ഗ​​​​​രം പൂ​​​​​ര്‍​​​​​ണ​​​​​നി​​​​​ശ​​​​​ബ്ദ​​​​​ത​​​​​യി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു. രാ​​​​​ജ്ഞി​​​​​യു​​​​​ടെ അ​​​​​ന്ത്യ​​​​​യാ​​​​​ത്ര​​​​​യി​​​​​ല്‍ നി​​​​​ര​​​​​ത്തി​​​​​നി​​​​​രു​​​​​പു​​​​​റ​​​​​വും​​നി​​​​​ന്ന് പ​​​​​തി​​​​​നാ​​​​​യി​​​​​ര​​​​​ങ്ങ​​​​​ള്‍ അ​​​​​ന്തി​​​​​മോ​​​​​പ​​​​​ചാ​​​​​രം അ​​​​​ര്‍​​​​​പ്പി​​​​​ച്ചു.

ബ്രി​​​​​ട്ടീ​​​​​ഷ് സ​​​​​മ​​​​​യം ഇ​​​​​ന്ന​​​​​ലെ രാ​​​​​ത്രി ഏ​​​​​ഴ​​​​​ര​​​​​യോ​​​​​ടെ​​​​​യാ​​​​​ണ് സെ​​​​​ന്‍റ്ജോ​​​​​ര്‍​​​​​ജ് ചാ​​​​​പ്പ​​​​​ലി​​​​​ലെ അ​​​​​ന്ത്യ​​​​​ക​​​​​ര്‍​​​​​മ​​​​​ങ്ങ​​​​​ള്‍ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​ത്. തി​​​​​ര​​​​​ച്ചും സ്വ​​​​​കാ​​​​​ര്യ​​​​​മാ​​​​​യി ന​​​​​ട​​​​​ത്തു​​​​​ന്ന ച​​​​​ട​​​​​ങ്ങു​​​​​ക​​​​​ളി​​​​​ല്‍ രാ​​​​​ജാ​​​​​വും ഏ​​​​​താ​​​​​നും രാ​​​​​ജ​​​​​കു​​​​​ടും​​​​​ബാം​​​​​ഗ​​​​​ങ്ങ​​​​​ളും മാ​​​​​ത്ര​​​​​മാ​​​​​ണ് പ​​​​​ങ്കെ​​​​​ടു​​​​​ക്കു​​​​​ക. ഭ​​​​​​​​​ര്‍​​​​​​​​​ത്താ​​​​​​​​​വ് ഫി​​​​​​​​​ലി​​​​​​​​​പ്പ് രാ​​​​​​​​​ജ​​​​​​​​​കു​​​​​​​​​മാ​​​​​​​​​ര​​​​​​​​​ന് അ​​​​​​​​​രി​​​​​​​​​കെ​​​​​​​​​യാ​​​​​​​​​ണു എ​​​​​ലി​​​​​സ​​​​​ബ​​​​​ത്ത് രാ​​​​​ജ്ഞി​​​​​യു​​​​​ടെ മൃ​​​​​ത​​​​​ദേ​​​​​ഹ​​​​​വും സം​​​​​സ്ക​​​​​രി​​​​​ക്കു​​​​​ക.