യെ​രെ​വാ​ൻ: അ​സ​ർ​ബൈ​ജാ​നു​മാ​യി സം​ഘ​ർ​ഷം നി​ല​നി​ൽ​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​മേ​രി​ക്ക​ൻ പ്ര​തി​നി​ധി​സ​ഭ സ്പീ​ക്ക​ർ നാ​ൻ​സി പെ​ലോ​സി അ​ർ​മീ​നി​യ​യി​ലെ​ത്തി. അ​ർ​മീ​നി​യ​ൻ പാ​ർ​ല​മെ​ന്റ് സ്പീ​ക്ക​ർ അ​ല​ൻ സി​മോ​ൻ​യാ​നു​മാ​യി അ​വ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. 1991ൽ ​സോ​വി​യ​റ്റ് യൂ​നി​യ​നി​ൽ​നി​ന്ന് സ്വ​ത​ന്ത്ര​മാ​യ​ശേ​ഷം അ​ർ​​മീ​നി​യ സ​ന്ദ​ർ​ശി​ക്കു​ന്ന ഏ​റ്റ​വും ഉ​യ​ർ​ന്ന പ​ദ​വി​യു​ള്ള അ​മേ​രി​ക്ക​ക്കാ​രി​യാ​ണ് നാ​ൻ​സി പെ​ലോ​സി.

അ​സ​ർ​ബൈ​ജാ​നു​മാ​യു​ള്ള സം​ഘ​ർ​ഷ​ത്തി​ൽ അ​ർ​മീ​നി​യ റ​ഷ്യയുടെ പിന്തുണ ലഭിക്കാത്ത പശ്ചാത്തലത്തിലാണ് അ​മേ​രി​ക്ക​ൻ നേ​താ​വി​ന്റെ സ​ന്ദ​ർ​ശ​നം.