തിരുവനന്തപുരം: കണ്ണൂർ വിസിയുടെ നിയമനത്തിൽ മുഖ്യമന്ത്രി നേരിട്ടെത്തി ശുപാർശ നടത്തിയെന്ന് ഗവർണർ.  അസാധാരണ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പൊട്ടിത്തെറിച്ചത്. കണ്ണൂർ വിസിയുടെ നിയമനത്തിൽ മുഖ്യമന്ത്രി രാജ്ഭവിൽ നേരിട്ടെത്തി ആവശ്യപ്പെടുകയായിരുന്നുവെന്നും  തന്‍റെ മേൽ വിസി പുനർനിയമനത്തിന് സമ്മർദ്ദം ചെലുത്തിയെന്നും അദ്ദേഹം പറഞ്ഞു. 

തനിക്ക് ആദ്യം മുഖ്യമന്ത്രി കത്തയക്കുന്നത് വിസി പുനർനിയമനത്തിനായി ഡിസംബർ 8 2021 നാണ്. ചാന്‍സലർ സ്ഥാനത്ത് തുടരണമെന്നാവശ്യപ്പട്ട് ഡിസംബർ 16 202- നായിരുന്നു രണ്ടാമത്തെ കത്ത്. സർവകലാശാല ഭരണത്തിൽ ഇടപെടില്ലെന്ന് അറിയിച്ച് ജനുവരി 13 2022 നായിരുന്നു അവസാനത്തെ കത്ത് എന്ന് ഗവർണർ