ലണ്ടൻ: ചാൾസ് മൂന്നാമൻ രാജാവുമായി കൂടിക്കാഴ്ച്ച രാഷ്ട്രപതി ദ്രൗപതി മുർമ്മു. ബക്കിംഹാം കൊട്ടാരത്തിൽ വെച്ചായിരുന്നു ഇരുവരും കൂടിക്കാഴ്ച്ച നടത്തിയത്. എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാനായി എത്തിയതാണ് രാഷ്ട്രപതി. രാജ്ഞിയുടെ വിയോഗത്തിൽ ചാൾസ് രാജാവിനോട് ദ്രൗപതി മുർമ്മു നേരിട്ട് ദുഃഖം അറിയിച്ചു. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭരണാധികാരികൾ ചടങ്ങിൽ പങ്കെടുക്കാനായി എത്തിയിട്ടുണ്ട്. സംസ്‌കാര ചടങ്ങിൽ ലോക നേതാക്കളും രാജകുടുംബങ്ങളും മറ്റ് പ്രമുഖരും പങ്കെടുക്കും. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ വീക്ഷിക്കുന്ന സംസ്ഥാന ശവസംസ്‌കാര ചടങ്ങിൽ വിദേശ രാജകുടുംബങ്ങളും ലോക നേതാക്കളും രാജ്ഞിയുടെ കുടുംബത്തോടൊപ്പം ചേരും.

കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ഇറ്റലി പ്രസിഡന്റ് സെർജിയോ മാറ്ററെല്ല, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കൽ, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ, വൈസ് പ്രസിഡൻറ് എന്നിവരും സംസ്‌കാര ചടങ്ങിൽ പങ്കെടുക്കും. ചൈനയുടെ പ്രസിഡന്റ് വാങ് ക്വിഷൻ, നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ് തുടങ്ങിയവരും ചടങ്ങിൽ ഉൾപ്പെടുന്നു.