മെഹ്‌സ ആമിനി എന്ന 22 കാരി  കസ്റ്റഡിയിൽ മരണപ്പെട്ടതിനെ തുടർന്നുള്ള കലാപങ്ങൾ ഇറാനിൽ തുടരുകയാണ്. ദിവസങ്ങൾക്കു മുമ്പ് തന്നെ ആയിരക്കണക്കിന് വരുന്ന വനിതകൾ പ്രതിഷേധത്തിന്റെ ഭാഗമായി കടുത്ത നിലപാടുകൾ എടുക്കുകയും ചെയ്തിരുന്നു. മഹ്‌സ അമ്‌നിക്ക്  നീതി ലഭിക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു ഇസ്ലാമിക ഭരണത്തിനെതിരെ ഉള്ള പ്രതിഷേധങ്ങൾ. പോലീസിന്റെ ഭാഷ്യമനുസരിച്ച് ഡ്രസ്സ് കോഡ് പാലിച്ചിട്ടില്ലാത്തതായിരുന്നു അറസ്റ്റിനു കാരണം. ഇസ്ലാമിക വസ്ത്രധാരണം പാലിച്ചില്ല എന്ന പേരിൽ ഇക്കഴിഞ്ഞ സെപ്റ്റംബർ 13നാണ് മെഹ്‌സ ആമിനിയെ  ഇറാനിലെ  സദാചാര പോലീസ്  കസ്റ്റഡിയിൽ എടുക്കുന്നത്.  

വനിതാ മാധ്യമപ്രവർത്തകയും ഇറാനിലെ ആക്ടിവിസ്റ്റുമായ മസ്ജിദ് അലീനേ ജാദ്  പ്രതിഷേധത്തിന്റെ ഭാഗമായ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവച്ചതിന് തുടർന്ന് മഹ്‌സ അമിനിയുടെ മരണത്തിൽ പ്രതിഷേധിച്ച് ആയിരക്കണക്കിന് സ്ത്രീകൾ ഹിജാബ് വലിച്ചെറിയുകയും പ്രതിഷേധിക്കുകയും ചെയ്യുന്നത് തുടരുകയാണ്. മറ്റു രാജ്യങ്ങളുടെ സ്ത്രീകളോടും പുരുഷന്മാരോടും പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രകടിപ്പിക്കാനും പ്രതിഷേധക്കാർ അഭ്യർത്ഥിക്കുന്നുണ്ട്. 

Death to Dictator എന്ന മുദ്രാവാക്യം ഉയർത്തി ഹിജാബ് അഴിച്ചുമാറ്റി തെരുവുകളിൽ പ്രതിഷേധിക്കുന്ന വനിതകളുടെ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. പടിഞ്ഞാറൻ പ്രവിശ്യയിൽ നിന്ന് ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലേക്ക് കുടുംബത്തോടൊപ്പം യാത്ര ചെയ്യവേ ആണ് ഹിജാബ് നിയമങ്ങൾ പാലിക്കാത്ത വസ്ത്രധാരണം നടത്തി എന്നതിന്റെ പേരിൽ അറസ്റ്റിൽ ആയത്. റിപ്പോർട്ടുകൾ പ്രകാരം സ്ഥലത്തെ ഗവർണറുടെ വസതിയിലേക്ക് ആയിരുന്നു പ്രതിഷേധക്കാരുടെ മാർച്ച് . പ്രതിഷേധക്കാരുടെ നേരെ സുരക്ഷാസേന വെടിയുതിർക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. പ്രതിഷേധത്തിൽ നിരവധി പേർക്കാണ്പരിക്കേറ്റിട്ടുള്ളത്.

ലോകമെങ്ങും മരണത്തെ അപലപിച്ച് പ്രതിഷേധങ്ങൾ അരങ്ങേറുകയാണ്.   സംഭവത്തിൽ സമഗ്രവും വിശദവുമായ അന്വേഷണം വേണമെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇൻറർ നാഷണൽ ആവശ്യപ്പെട്ടിട്ടുണ്ട്.  മരണത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ആംനസ്റ്റി  ഇൻറർനാഷണൽ ആവശ്യപ്പെട്ടു. 

ഹിജാബ് ധരിക്കാതിരിക്കുന്നത് ഇറാനിൽ ശിക്ഷാർഹമായ കുറ്റമാണ്. നിർബന്ധമായും എല്ലായ്‌പ്പോഴും ഹിജാബ് ധരിക്കണം എന്നത് കർശനമായി നടപ്പാക്കാൻ  ഇറാൻ പ്രസിഡണ്ട് ഇബ്രാഹിം കുറച്ചുനാൾ മുമ്പ് ഉത്തരവിട്ടിരുന്നു. ലംഘിക്കുന്നവർക്കെതിരെ കടുത്ത ശിക്ഷക്കും വ്യവസ്ഥ ചെയ്തിട്ടുണ്ടായിരുന്നു. എന്നാൽ ഹിജാബിനെതിരെ സ്ത്രീകൾ പ്രതിഷേധിക്കുന്നത് ഇറാനിൽ ഇത് ആദ്യമല്ല. 2014 ഇൻക്വിലാബ് സ്ട്രീറ്റിൽ വനിതകൾ ഹിജാബ് വലിച്ചെറിഞ്ഞ് ഇസ്ലാമിക നിയമങ്ങൾക്കെതിരെ കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു. മഹ്‌സയുടെ ജന്മനാട്ടിൽ കടുത്ത പ്രതിഷേധമാണ് സർക്കാരിനെതിരെ ജനങ്ങൾ നടത്തുന്നത്.