ഏ​​​​ഴു പ​​​​തി​​​​റ്റാ​​​​ണ്ട് ഭ​​​​ര​​​​ണാ​​​​ധി​​​​പ​​​​യാ​​​​യി​​​​രു​​​​ന്ന എ​​​​ലി​​​​സ​​​​ബ​​​​ത്ത് രാ​​​​ജ്ഞി​​​​ക്ക് ബ്രി​​​​ട്ടീഷ് ജ​​​​ന​​​​ത ഇ​​​​ന്ന് വി​​​​ട​​​​യേ​​​​കും. രാ​​​​ജ്ഞി​​​​യു​​​​ടെ സം​​​​സ്കാ​​​​ര​​​​ച്ച​​​​ട​​​​ങ്ങു​​​​ക​​​​ൾ വെ​​​​സ്റ്റ്മി​​​​ൻ​​​​സ്റ്റർ ഹാ​​​​ളി​​​​ൽ ആരംഭിക്കും. തു​​​​ട​​​​ർ​​​​ന്ന് രാത്രി പന്ത്രണ്ടിന്(ഇന്ത്യൻ സമയം) വി​​​​ൻ​​​​ഡ്സ​​​​ർ കൊട്ടാരത്തിലെ ചാ​​​​പ്പ​​​​ലി​​​​ൽ ഭൗതികശരീരം അടക്കം ചെയ്യും. ഭ​​​​ർ​​​​ത്താ​​​​വ് ഫി​​​​ലി​​​​പ്പ് രാ​​​​ജ​​​​കു​​​​മാ​​​​ര​​​​ന് അ​​​​രി​​​​കെ​​​​യാ​​​​ണു രാ​​​​ജ്ഞി അ​​​​ന്ത്യ​​​​വി​​​​ശ്ര​​​​മം കൊ​​​​ള്ളു​​​​ക.‌

ലോകമെന്പാടുമുള്ള ഭരണത്തലവന്മാർ സം​​​​സ്കാ​​​​ര​​​​ച്ച​​​​ട​​​​ങ്ങി​​​​നെ​​​​ത്തു​​​​മെ​​​​ന്നാ​​​​ണു റി​​​​പ്പോ​​​​ർ​​​​ട്ട്. വെസ്റ്റ്മിൻസ്റ്ററിലെ പൊതുദർശനചടങ്ങിൽ പ​​​​തി​​​​നാ​​​​യി​​​​ര​​​​ങ്ങ​​​​ൾ മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ളോ​​​​ളം ക്യൂ ​​​​നി​​​​ന്നാ​​​​ണ് രാ​​​​ജ്ഞി​​​​ക്ക് ആ​​​​ദ​​​​രം അ​​​​ർ​​​​പ്പി​​​​ച്ച​​​​ത്.

ഇ​​​​ന്ത്യ​​​​യെ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ച്ച് രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി ദ്രൗ​​​​പ​​​​ദി മു​​​​ർ​​​​മു ശ​​​​നി​​​​യാ​​​​ഴ്ച വൈ​​​​കു​​​​ന്നേ​​​​രം ബ്രി​​​​ട്ട​​​​നി​​​​ലെ​​​​ത്തിയിരുന്നു. വെ​​​​സ്റ്റ്മി​​​​ൻ​​​​സ്റ്റ​​​​ർ ഹാ​​​​ളി​​​​ൽ രാ​​​​ജ്ഞി​​​​ക്ക് അ​​​​ന്ത്യാ​​​​ഞ്ജ​​​​ലി​​​​യ​​​​ർ​​​​പ്പി​​​​ച്ച രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി, സംസ്കാര ശുശ്രൂഷകളിൽ പങ്കെടുക്കാനായി ലണ്ടനിൽ തുടരുകയാണ്.

ലണ്ടൻ നഗര ഹൃദയത്തിലെ വെസ്റ്റ്മിൻസ്റ്റർ ഹാളിൽ
ദിവസങ്ങളായി നടന്നുവരുന്ന പൊതുദർശനം ഇന്ത്യൻ സമയം രാവിലെ 11.00 നു അവസാനിക്കും. തുടർന്ന്
ആചാരപരമായ വിലാപ യാത്രയായി മൃതദേഹം വെസ്റ്റ്മിൻസ്റ്റർ ഹാളിൽ നിന്ന് വെസ്റ്റ്മിൻസ്റ്റർ അബ്ബെയിലേക്ക്
കൊണ്ടുവരും. 

1953 ൽ രാജ്ഞിയുടെ കിരീടധാരണം നടന്ന അതേ ദേവാലയമാണ് വെസ്റ്റ്മിൻസ്റ്റർ അബ്ബെ. രാഷ്ട്രത്തലവന്മാരും
യൂറോപ്പിലെ വിവിധ രാജകുടുംബാംഗങ്ങളും അടക്കം രണ്ടായിരത്തോളം വിശിഷ്ട വ്യക്തികൾ ഇവിടെ രാജ്ഞിക്ക് അന്തിമോപചാരം അർപ്പിക്കും. ഇന്ത്യൻ സമയം വൈകീട്ട് അഞ്ചു മണിയോടെ വിലാപയാത്രയായി മൃതദേഹം വെല്ലിംഗ്ടൺ ആർച്ചിൽ എത്തിക്കും. രാത്രി പന്ത്രണ്ടു മണിക്ക് രാജകുടുംബാംഗങ്ങൾ മാത്രമുള്ള ചടങ്ങിൽ മൃതദേഹം. സെന്റ് ജോർജ് ചാപ്പലിൽ സംസ്കരിക്കും.സെപ്തംബർ എട്ടിനാണ് എലിസബത്ത് രാജ്ഞി (96) അന്തരിച്ചത്.