മുംബൈ: നോർത്ത് മുംബൈയിലെ മലാഡിലെ ചിഞ്ചോളി ബന്ദറിലെ സെന്റ് മേരീസ് ഇംഗ്ലീഷ് ഹൈസ്‌കൂളിൽ വെള്ളിയാഴ്ചയാണ് സംഭവം റിപ്പോർട്ട് ചെയ്തത്. 26 കാരിയായ ജെനൽ ഫെർണാണ്ടസ് എന്ന അധ്യാപികയാണ് ദാരുണമായി മരണപ്പെട്ടത്. ഉച്ചയ്ക്ക് 1 മണിയോടെ രണ്ടാം നിലയിലെ സ്റ്റാഫ് റൂമിലെത്താൻ ജെനൽ ഫെർണാണ്ടസ് ആറാം നിലയിൽ കാത്തുനിൽക്കുകയായിരുന്നുവെന്ന് പൊലീസ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

ലിഫ്റ്റിൽ കയറിയ ഉടൻ വാതിലുകൾ അടഞ്ഞുവെന്ന് പോലീസ് പറഞ്ഞു. ലിഫ്റ്റ് ചലിക്കാൻ തുടങ്ങി, കാലുകൾ രണ്ടും അതിനിടയിൽ  കുടുങ്ങി,ശരീരത്തിന്റെ പല ഭാഗത്തും പരിക്കേറ്റു. സോൺ 11 ലെ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ വിശാൽ താക്കൂർ പറഞ്ഞു. സ്‌കൂൾ ജീവനക്കാർ അവരെ സഹായിക്കാൻ ഓടിയെത്തി, പുറത്തെടുത്തുവെങ്കിലും ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും എത്തിയപ്പോഴേക്കും മരണം സംഭവിച്ചുവെന്ന് ഡോക്ടർമാർ അറിയിച്ചു. അപകട മരണത്തിന് പോലീസ്  കേസ് രജിസ്റ്റർ ചെയ്തു.