പത്തനംതിട്ട: ഭാര്യയുടെ കൈകൾ വെട്ടിമാറ്റിയ ഭർത്താവ് അറസ്റ്റിൽ. പത്തനംതിട്ട കലഞ്ഞൂരിലാണ് സംഭവം. അടൂരിൽ നിന്നാണ് ഭർത്താവ് സന്തോഷിനെ പോലീസ് പിടികൂടുന്നത്. ചാവടിമല സ്വദേശി വിദ്യയുടെ കൈകളാണ് ഭർത്താവ് സന്തോഷ് വെട്ടിമാറ്റിയത്. കൈമുട്ടും കൈപ്പത്തിയും വെട്ടിൽ അറ്റിരുന്നു, 

ഭാര്യ വിദ്യയുടെ മുടിയും പ്രതി മുറിച്ചു മാറ്റി.  വിദ്യയെ ആക്രമിക്കുന്നത് തടയുന്നതിനിടെ അച്ഛൻ വിജയനും പരിക്കേറ്റു. വിദ്യയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വിദ്യയും സന്തോഷും ഏറെ നാളായി പിണങ്ങി കഴിയുകയാണ്. ഇരുവരുടേയും വിവാഹ മോചന കേസ് കോടതിയിൽ പരിഗണനയിലാണ്.