2022 ജൂലൈ യിൽ നടന്ന വേൾഡ് മലയാളീ കൌൺസിൽഗ്ലോബൽ കോൺഫെറെൻസിൽവെച്ചു ഗ്ലോബൽ എക്സിക്യൂട്ടീവിലേക്കു അമേരിക്ക റീജിയനിൽ നിന്നുള്ളശ്രീ ഗോപാലപിള്ള ഗ്ലോബൽ ചെയർമാനായും ശ്രീ പിന്റോ കണ്ണംമ്പള്ളിഗ്ലോബൽ ജനറൽ സെക്രട്ടറിയായും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. വേൾഡ് മലയാളീകൌൺസിൽ നാളിതുവരെ നടത്തി വന്നിരുന്ന പദ്ധതികളാടൊപ്പം സാമൂഹിക സാംസ്‌കാരികജീവകാരുണ്യ മേഖലകളിൽ മുൻ‌തൂക്കം നൽകുന്ന പദ്ധതികൾ തുടങ്ങുന്നതിൽ ഈ ഒരുമാസകാലയളവിൽ തന്നെ കഴിഞ്ഞു എന്നത് കൂട്ടായ പ്രവർത്തനത്തിന്റെ തെളിവാണെന്ന്ചെയർമാൻ ശ്രീ ഗോപാലപിള്ള പറഞ്ഞു.

കേരള സർക്കാർ 10 ലക്ഷം പേർക്ക് തൊഴിൽ കൊടുക്കുക എന്നലക്‌ഷ്യംമുൻനിർത്തി രൂപീകരിച്ച കേരളാ നോളഡ്ജ് ഇക്കോണമി മിഷൻഎന്ന പദ്ധതിയിൽ പങ്കാളികളായ ഒരേ ഒരു  സംഘടനയാണ്  WMC, മോൺസ്റ്റർ.കോം, കോൺഫെഡറേഷൻ ഓഫ്ഇ ന്ത്യൻ ഇൻഡസ്ടറി, ലിൻകേടിന്, ബ്രിട്ടീഷ് കൌൺസിൽ, റസീക്, അവിജിന്തു ടങ്ങിയ വമ്പൻ കമ്പനികൾക്കൊപ്പമാണ്  WMC ഇതിനായിപ്രവർത്തിക്കുന്നത്.

വേൾഡ് മലയാളീ കൗൺസിലിലെ പ്രവർത്തകരായ  തൊഴിൽദാതാക്കൾ സംഘടനയുടെ കുടകീഴിൽ നിന്നുകൊണ്ട് കേരള സർക്കാരിനൊപ്പം ഈ മഹത്പദ്ധതിയിൽ കൈകോർക്കും.

ഇതിനു പുറമെ കാലങ്ങളായി നടന്നു വന്നിരുന്ന ഭവനദാനപദ്ധതികൾ പൂർണ സമർപ്പണത്തോടെ  മുൻപോട്ടു കൊണ്ട് പോകാൻ പുതിയകമ്മിറ്റഐ ഐക്യകണ്ടേന തീരുമാനിച്ചു. കേരളത്തിന്റെ തലസ്ഥാനമണ്ണിൽ സ്വന്തമായൊരു ആസ്ഥാനമന്ദിരംഎന്നത്  പുതിയ ഭരണ സമിതിയുടെ സ്വപ്ന പദ്ധതിയാണ്.

അമേരിക്ക റീജിയനിൽ കഴിഞ്ഞ രണ്ടു വർഷ കാലമായിവിജയകരമായി നടത്തി  വന്ന Students Engagement പദ്ധതി ആഗോള തലത്തിൽനടത്തുന്നതിനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുന്നതായി ജനറൽ സെക്രട്ടറി ശ്രീപിന്റോ കണ്ണംമ്പള്ളി പറഞ്ഞു.

അക്കാഡമിക് ഫോറം വഴി ആഗോളതലത്തിലുള്ള വിദ്യാഭ്യാസഅവസരങ്ങൾ കുട്ടികൾക്കെത്തിക്കുവാനും,  വിദേശ രാജ്യങ്ങളിൽ എത്തുന്ന വിദ്യാർത്ഥികൾക്ക്പ്രാ ദേശികമായി വേണ്ട സൗകര്യങ്ങൾ ഒരുക്കാവാനുംപ്രൊവിൻസ്‌ഥലത്തിൽ കൈകോർത്തു പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. അതിനുവേണ്ടിഒരുങ്ങുന്ന വെബ്സൈറ്റ് വഴി കുട്ടികൾക്ക് വേണ്ടുന്ന എല്ലാ വിവരങ്ങളുംലഭ്യമാക്കും.

പ്രവാസജീവിതം അവസാനിപ്പിച്ച് തിരികെയെത്തുന്നവർക്കുബിസിനസ് സംരംഭങ്ങൾ തുടങ്ങാൻ കൈത്താങ്ങായി NRK ഫോറം , വിദേശത്തുള്ളവർക്കുകേരളത്തിൽ ആവശ്യമായ നിയമസഹായം നല്കുന്നതിന് ലീഗൽ ഫോറം, എന്നിവ നിലവിൽവന്നു. കേരളത്തിന്റ ടൂറിസം മേഖലയിലെ അനന്ത സാധ്യതകൾ വിദേശ രാജ്യങ്ങളിൽഎത്തിക്കാൻ ടൂറിസം

ഫോറം, കലാസാംസ്കാരിക മേഖലയിൽ കേന്ദ്രീകരിച്ചുകൊണ്ടുള്ളപ്രവർത്തനങ്ങൾക്ക് Arts & Cultural forum,  ആരോഗ്യ മേഖലയിലെയും ടെക്നോളജി മേഖലയിലെയുംസഹായങ്ങൾക്ക് മെഡിക്കൽ ഫോറവും, എഞ്ചിനീയറിംഗ് ആൻഡ്ടെക്നോളജി ഫോറവും പ്രവർത്തിക്കും.

അന്തരിച്ച മുൻ ഗ്ലോബൽ ചെയർമാൻ Dr. PA ഇബ്രാഹിംഹാജിയുടെ സ്മരണാർദ്ധം കോഴിക്കോട് ജില്ലയിലെ നരികുനിയിൽ ഭിന്നശേഷികരായകുടുംബത്തിന്റെ പുനരധിവാസത്തിനുതകുന്ന രീതിയിൽ ഒരു ഗ്രാമനിര്മാണപദ്ധതിയും ഈ ഭരണ സമിതിയുടെ ഭാവി പദ്ധതിയിൽ ഉണ്ട്.

വേൾഡ് മലയാളീ കൌൺസിൽ ഗ്ലോബൽ എക്സിക്യൂട്ടീവിൽ ശ്രീജോൺ മത്തായി പ്രസിഡന്റ്, ഗ്ലോബൽ ട്രഷററായി  ശ്രീ സാം ഡേവിഡ് മാത്യു വും, ശ്രീമതി മേഴ്‌സി തടത്തിൽ, ശ്രീ ജോസഫ് ഗ്രിഗറി, ശ്രീ ഡേവിഡ് ലുക്ക്  എന്നിവർവൈസ്‌ചെർപേഴ്സൺസ്, ശ്രീ രാജേഷ് പിള്ളൈ അസ്സോസിയേറ്റ് സെക്രട്ടറി, ശ്രീ തോമസ്അ റമ്പൻകുടി, ശ്രീ ജെയിംസ് ജോൺ, ശ്രീ കെ പി കൃഷ്ണകുമാർ, ശ്രീ കണ്ണു ബേക്കർ എന്നിവർ വൈസ്പ്രസിഡന്റുമാരും, ശ്രീ അബ്ദുൽ കലാംഅഡ്വൈസറി ബോർഡ് ചെയർമാൻ, ഗ്ലോബൽ യൂത്ത് ഫോറം പ്രസിഡന്റ് ശ്രീ ദീപു ജോൺ, ഗ്ലോബൽ വിമൻസ് ഫോറം പ്രസിഡന്റ്  Dr ലളിത മാത്യു,  ഇന്റർനാഷണൽ ടൂറിസം ഫോറം പ്രസിഡന്റ് ശ്രീ തോമസ് കണ്ണംകേരിൽ,  ഇന്റർനാഷണൽ എഡ്യൂക്കേഷൻ & അക്കാദമിക് ഫോറം പ്രസിഡന്റ് Rev Fr Dr മാത്യു ചന്ദ്രന്കുന്നേൽ,  ഇന്റർനാഷണൽ എഡ്യൂക്കേഷൻ & അക്കാദമിക് ഫോറം സെക്രട്ടറി Dr ഷിമിലി പി ജോൺ,  ഇന്റർനാഷൻ ബിസിനസ് ഫോറം പ്രസിഡന്റ് ശ്രീ ചെറിയാൻ ടി കീക്കാട്,  ഇന്റർനാഷണൽ NRK ഫോറം പ്രസിഡന്റ് ശ്രീ അബ്ദുൾ ഹക്കിം,  ഇന്റർനാഷണൽ Arts & Cultural ഫോറം പ്രസിഡന്റ് ശ്രീ നൗഷാദ് മുഹമ്മദ്,  ഇന്റർനാഷണൽ ഹെൽത്ത് ആൻഡ് മെഡിക്കൽ ഫോറം പ്രസിഡന്റ് Dr ജിമ്മി മൊയലൻ ലോനപ്പൻ,  ഇന്റർനാഷൻസ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി ഫോറം പ്രസിഡന്റ് ശ്രീ ടി ൻ കൃഷ്ണകുമാർ,  ഇന്റർനാഷണൽ ലീഗൽ ഫോറം പ്രസിഡന്റ് അഡ്വ ശ്രീ ഐരൂകാവൻ ജോൺ ആന്റണി, ഇന്റർനാഷണൽ സിവിക് ആൻഡ് ലീഡർഷിപ് ഫോറം പ്രസിഡന്റ് ശ്രീ ക്രിസ്റ്റഫർ വര്ഗീസ്,  ഇന്റർനാഷണൽ ലിറ്റററി ഫോറവും എൻവിറോണ്മെന്റല് ഫോറവും ശ്രീ ജെയിംസ് ജോണിന്റെ മേൽനോട്ടത്തിലും പ്രവർത്തനം തുടങ്ങി.