ഹൂസ്റ്റൺ : കുണ്ടറ കോട്ടൂരഴികത്ത് കോശി കെ. വർഗീസിന്റെ (കോശി വർഗീസ്, സിപിഎ, ടാക്‌സ് കൺസൾട്ടന്റസ്, സ്റ്റാഫോർഡ്) ഭാര്യയും മാർത്തോമ്മാ സഭയിലെ വൈദികൻ റവ.ലാറി ഫിലിപ്പ് വർഗീസിന്റെ മാതാവുമായ ലില്ലി വർഗീസ് ഹൂസ്റ്റണിൽ നിര്യാതയായി. പരേത ഓമല്ലൂർ അയ്‌വേലിപ്പുറത്തൂട്ട് കുടുംബാംഗമാണ്.

മക്കൾ: ലിബു വർഗീസ്, ഡോ. ലെസ്ലി വർഗീസ്, റവ. ലാറി ഫിലിപ്പ് വർഗീസ് (അറ്റ്‌ലാന്റ എമോറി യൂണിവേഴ്സിറ്റിയിൽ മാസ്റ്റർ ഓഫ് തീയോളജി വിദ്യാർത്ഥി, ഡാളസ് സെഹിയോൻ, സിലിക്കോൺ വാലി, ലോസ് ആഞ്ചലസ്‌ ഹോരേബ്, സാക്രമെന്റോ കോൺഗ്രിഗേഷൻ തുടങ്ങിയ മാർത്തോമാ ഇടവകളുടെ മുൻ വികാരി). മരുമക്കൾ: ഡോ. സീമ വർഗീസ്, റോഷിൻ ഏബ്രഹാം.

സംസ്കാര ശുശ്രൂഷകൾ: സെപ്തംബർ 17 ശനിയാഴ്ച ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ രാവിലെ 9.30 ന് (5810 Almeda Genoa Road, Houston, Texas 77048) ശുശ്രൂഷകൾക്ക് ശേഷം സൗത്ത് പാർക്ക് സെമിത്തേരിയിൽ (1310, Main Street, Pearland, Texas 77581).