വി​ഖ്യാ​ത ഫ്ര​ഞ്ച് ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ന്‍ ഴാ​ങ് ലു​ക് ഗൊ​ദാ​ര്‍​ദ്(91) അ​ന്ത​രി​ച്ചു. ഫ്ര​ഞ്ച് ന​വ​ത​രം​ഗ സി​നി​മ​യു​ടെ ഗോ​ഡ് ഫാ​ദ​ര്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​ദ്ദേ​ഹം എ​ഴു​ത്തു​കാ​ര​ന്‍ ച​ല​ച്ചി​ത്ര നി​രൂ​പ​ക​ന്‍ എ​ന്നീ നി​ല​ക​ളി​ലും ലോ​ക പ്ര​ശ​സ്ത​നാ​യി​രു​ന്നു.

‘ബ്രെ​ത്ത്ല​സ്’ പോ​ലു​ള്ള ക്ലാ​സി​ക് സി​നി​മ​ക​ളി​ലൂ​ടെ ലോ​ക സി​നി​മ​യി​ല്‍ ത​ന്നെ വി​പ്ല​വം കൊ​ണ്ടു വ​ന്ന സം​വി​ധാ​യ​ക​നാ​യി​രു​ന്നു ഗൊ​ദാ​ര്‍​ദ്.

1930 ഡി​സം​ബ​ര്‍ മൂ​ന്നി​ന് പാ​രീ​സി​ല്‍ ജ​നി​ച്ച ഗൊ​ദാ​ര്‍​ദ് പി​ന്നീ​ട് സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡി​ലെ ന്യോ​ണി​ല്‍ ത​ന്റെ വി​ദ്യാ​ഭ്യാ​സം ആ​രം​ഭി​ച്ചു.

1949ല്‍ ​സ്‌​കൂ​ള്‍ വി​ദ്യാ​ഭ്യാ​സം ക​ഴി​ഞ്ഞ് പാ​രീ​സി​ലേ​ക്ക് മ​ട​ങ്ങി​യ അ​ദ്ദേ​ഹം അ​വി​ടു​ത്തെ ച​ല​ച്ചി​ത്ര ക്ല​ബ്ബു​ക​ളി​ല്‍ സ​ജീ​വ​മാ​യി. അ​ക്കാ​ല​ത്ത് വ​ള​ര്‍​ന്നു​വ​രു​ന്ന യു​വ ച​ല​ച്ചി​ത്ര നി​രൂ​പ​ക​രു​ടെ ഇ​ട​യി​ല്‍ ഗൊ​ദാ​ര്‍​ദ് ഏ​റെ സ്വീ​കാ​ര്യ​നാ​യി.

സി​നി​മ​യു​ടെ സ്ഥാ​പി​ത​മാ​യ പ​തി​വ് രീ​തി​ക​ളെ ലം​ഘി​ച്ച് അ​ദ്ദേ​ഹം ഹാ​ന്‍​ഡ്‌​ഹെ​ല്‍​ഡ് കാ​മ​റ വ​ര്‍​ക്ക്, ജം​പ് ക​ട്ടു​ക​ള്‍, അ​സ്തി​ത്വ​പ​ര​മാ​യ സം​ഭാ​ഷ​ണ​ങ്ങ​ള്‍ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് ഒ​രു പു​തി​യ ച​ല​ച്ചി​ത്ര നി​ര്‍​മാ​ണ ശൈ​ലി​ക്ക് തു​ട​ക്കം കു​റി​ച്ചു.

ഫ്രാ​ന്‍​സ്വാ ത്രൂ​ഫോ, ക്ലോ​ദ് ഷ​ബ്രോ​ള്‍,ഷാ​ക് റി​വ​റ്റ്, എ​റി​ക് റോ​മ​ര്‍ തു​ട​ങ്ങി​യ​വ​ര്‍​ക്കൊ​പ്പം ഗൊ​ദാ​ര്‍​ദ് തു​ട​ക്ക​മി​ട്ട ഫ്ര​ഞ്ച് ന്യൂ​വേ​വ് സി​നി​മ ലോ​ക സി​നി​മ ച​രി​ത്ര​ത്തി​ല്‍ ത​ന്നെ മാ​റ്റ​ത്തി​ന്റെ വെ​ളി​ച്ചം വീ​ശു​ന്ന​താ​യി​രു​ന്നു.

1960ല്‍ ​പു​റ​ത്തി​റ​ങ്ങി​യ അ​ദ്ദേ​ഹ​ത്തി​ന്റെ ആ​ദ്യ ചി​ത്ര​മാ​യ ബ്രെ​ത്ത്‌​ല​സ് ലോ​ക​സി​നി​മ​യെ​ത്ത​ന്നെ ഞെ​ട്ടി​ക്കു​ന്ന ഒ​ന്നാ​യി​രു​ന്നു. വ്യ​വ​സ്ഥാ​പി​ത​മാ​യ ച​ട്ട​ക്കൂ​ടു​ക​ളെ ഈ ​ചി​ത്ര​ത്തി​ലൂ​ടെ പൊ​ളി​ച്ചെ​റി​ഞ്ഞ ഗൊ​ദാ​ര്‍​ദ് ലോ​ക​സി​നി​മ​യ്ക്ക് ഒ​രു ന​വ​ഭാ​വ​ന ന​ല്‍​കു​ക​യാ​യി​രു​ന്നു

പി​ന്നീ​ട് ദി ​ലി​റ്റി​ല്‍ സോ​ള്‍​ജി​യ​ര്‍, വീ​ക്കെ​ന്‍​ഡ്, മൈ ​ലൈ​ഫ് ടു ​ലീ​വ്, ആ​ല്‍​ഫാ​വി​ല്‍, ക​ണ്ടെ​പ്റ്റ്, ഹെ​യി​ല്‍ മേ​രി തു​ട​ങ്ങി നി​ര​വ​ധി ചി​ത്ര​ങ്ങ​ള്‍ ഗൊ​ദാ​ര്‍​ദി​ന്റേ​താ​യി പു​റ​ത്തെ​ത്തി.

2014ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ഗു​ഡ് ബൈ ​ടു ലാ​ങ്വേ​ജ് എ​ന്ന ത്രീ​ഡി ചി​ത്ര​ത്തി​ലൂ​ടെ കാ​ല​ത്തി​ന്റെ മാ​റ്റ​ത്തെ ഉ​ള്‍​ക്കൊ​ള്ളാ​നും ഗൊ​ദാ​ര്‍​ദി​നാ​യി.

2018ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ‘ദി ​ഇ​മേ​ജ് ബു​ക്ക് ‘ ആ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്റെ പു​റ​ത്തി​റ​ങ്ങി​യ അ​വ​സാ​ന ചി​ത്രം. ലോ​ക​സി​നി​മ​യി​ല്‍ ത​ന്നെ ഗൊ​ദാ​ര്‍​ദി​നൊ​പ്പം സ്വാ​ധീ​നം ചെ​ലു​ത്തി​യ സം​വി​ധാ​യ​ക​ര്‍ കു​റ​വാ​ണ്.