രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ ചിലവ് അഞ്ച് കോടി. രാഹുല്‍ ഗാന്ധിയടക്കമുള്ള ജാഥയില്‍ പങ്കെടുക്കുന്ന എല്ലാവരുടെയും താമസം ഭക്ഷണം യാത്ര എന്നിവട അക്കമുളള തുകയാണിത്. 19 ദിവസമാണ് ഭാരത് ജോഡോ യാത്ര സംസ്ഥാനത്തുണ്ടാവുക. കടന്നുപോകുന്ന എട്ട് ജില്ലകളിലെ ഓരോ ബൂത്ത് കമ്മിറ്റിക്കും പ്രാദേശിക ചെലവുകള്‍ക്കായി 50,000 രൂപയുടെ കൂപ്പണുകള്‍ നല്‍കിയിട്ടുണ്ട്.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍, മുതിന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല.ശശി തരൂര്‍ എംപി, തുടങ്ങിയവര്‍ രാഹുല്‍ ഗാന്ധിയെ സ്വീകരിക്കുന്നതിനായി പാറശാലയില്‍ അണിനിരന്നിരുന്നു കഴിഞ്ഞു. കാമരാജ് പ്രതിമയില്‍ പുഷ്പാര്‍ഷന നടത്തിയതിന് ശേഷമാണ് യാത്ര ആരംഭിക്കുന്നത്.

ഒന്നിക്കുന്ന ചുവടുകള്‍ ഒന്നാകുന്ന രാഷ്ട്രം’ എന്ന മുദ്രാവാക്യമാണ് യാത്രയില്‍ ഉയര്‍ത്തിക്കാട്ടുന്നത്. മുന്നൂറ് പേരടങ്ങുന്ന സംഘമാണ് രാഹുല്‍ ഗാന്ധിയോടൊപ്പം അണിനിരക്കുക. ഉച്ചയ്ക്ക് ശേഷം യാത്ര കോണ്‍ഗ്രസിന്റെ ശക്തിപ്രകടനമായി മാറും. നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് വലിയ രീതിയിലെ സ്വീകരണമാണ് രാഹുല്‍ ഗാന്ധിയ്ക്കായി ഒരുക്കിയിരിക്കുന്നത്.

കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലൂടെയാണ് പദയാത്ര കടന്നുപോകുന്നത്. മലപ്പുറം വഴി കര്‍ണാടകത്തിലേക്ക് കടക്കും. 118 സ്ഥിരം യാത്രികര്‍ കാശ്മീര്‍ വരെ അനുഗമിക്കും. 150 ദിവസം കൊണ്ട് 12 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലുമായി 3570 കിലോമീറ്റര്‍ സഞ്ചരിച്ചാണ് പദയാത്ര കാശ്മീരിലെത്തുക.