ആഗോള മരിയന്‍ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ കോട്ടയം മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പാചരണത്തോടനുബന്ധിച്ചാണ് ആയിരങ്ങൾ പങ്ക് ചേർന്ന നിർഭരമായ റാസ നടന്നത്.

ഉച്ചയ്ക്ക് 12 മണിക്ക് മധ്യാഹ്നപ്രാര്‍ഥനയെ തുടര്‍ന്നു പൊന്‍-വെള്ളി കുരിശുകളും, കൊടികളും മുത്തുക്കുടകളുമേന്തി വിശ്വാസികള്‍ പള്ളിയില്‍നിന്നും പുറപ്പെട്ടു. മഴ ദുരിതമാകാതെ ഒഴിഞ്ഞ് നിന്നതിനാൽ സ്ത്രീകളും, കുട്ടികളും അടക്കമുള്ളവരും റാസയിൽ പങ്കെടുത്ത് പ്രാർത്ഥനാ നിർഭരരായി.

കത്തീഡ്രലിലെ പ്രാര്‍ഥനകള്‍ക്ക് ശേഷം കല്‍ക്കുരിശിലും ധൂപപ്രാര്‍ഥന നടത്തി റാസ ആരംഭിച്ചത്‌. തുടര്‍ന്ന് കണിയംകുന്ന്, മണര്‍കാട് കവല എന്നിവിടങ്ങളിലെ കുരിശുപള്ളികളില്‍ ധൂപപ്രാര്‍ഥന നടത്തി കരോട്ടേ പള്ളിയിലും വൈദീകരുടെ കബറിടത്തിലും ധൂപപ്രാര്‍ഥന നടത്തിയാണ് തിരികെ കത്തീഡ്രലില്‍ എത്തുക.

നാളെയാണ് ചരിത്രപ്രസിദ്ധമായ നടതുറക്കല്‍ ശുശ്രൂഷ.
ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ പ്രധാനകാര്‍മികത്വം വഹിക്കും. എട്ടാം തീയതി നോമ്പാചരണത്തിന് സമാപനമാകും.