മലയാളികളല്ലെങ്കിലും കേരളത്തിനു ഏറെ സുപരിചിതരാണ് നടി മീനയും ഡാന്‍സ് മാസ്റ്റര്‍ കലയും. മലയാള സിനിമയിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിവര്‍ത്തിച്ചിട്ടുളള ഇരുവരും നല്ല സുഹൃത്തുക്കളുമാണ്. പതിനെട്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന കലാ മാസ്റ്റര്‍ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

‘നാട്ടില്‍ ഇല്ലെന്ന് മീന എന്നോട് കളളം പറഞ്ഞു. ഞങ്ങളുടെ ‘സ്‌പെഷ്യല്‍ ഡേ’ യില്‍ അവള്‍ ഉണ്ടാവില്ലേയെന്ന് ആലോചിച്ച് ഞാന്‍ സങ്കടപ്പെട്ടിരുന്നു. എന്നാല്‍ അപ്രതീക്ഷിമെന്ന് പറയട്ടെ, അവള്‍ എന്നെ കാണാന്‍ എത്തി’ എന്ന അടിക്കുറിപ്പാണ് ചിത്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. മീനയെ കണ്ട സന്തോഷത്തില്‍ കരയുന്ന കലയെ ചിത്രത്തില്‍ കാണാനാകും. ‘ ഇന്നു കണ്ടതില്‍ വച്ച് ഏറ്റവും നല്ല കുറിപ്പ്’ എന്ന കമന്റുകളും പോസ്റ്റിനു താഴെ നിറഞ്ഞിട്ടുണ്ട്’.

മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ കുറച്ചു മാസങ്ങള്‍ക്കു മുന്‍പാണ് മരിച്ചത്. ‘ ബ്രോ ഡാഡി’ യാണ് മീന മലയാളത്തില്‍ അവസാനമായി ചെയ്ത ചിത്രം. ‘റൗഡി ബേബി’ എന്ന തമിഴ് ചിത്രത്തിന്റെ തിരക്കിലാണിപ്പോള്‍ മീന.