സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ റെയില്‍വേഗതാഗതം ഇതുവരെ പൂര്‍ണ്ണമായും പുനസ്ഥാപിച്ചിട്ടില്ല. രാവിലെ കായംകുളത്ത് നിന്നും 8.50ന് പുറപ്പെടേണ്ട ആലപ്പുഴ വഴിയുള്ള എറണാകുളം പാസഞ്ചര്‍ റദ്ദ് ചെയ്തു. പല ട്രെയിനുകളും വൈകിയാണ് ഓടുന്നത്.

വൈകിയോടുന്ന ട്രെയിനുകള്‍

1. ഏറനാട് എക്‌സ്പ്രസ്, റപ്തിസാഗര്‍, ബിലാസ്പുര്‍ സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകള്‍ വൈകും

2. നാഗര്‍കോവില്‍ നിന്നും 31.08.22ന് 2.00 മണിക്ക് പുറപ്പെടേണ്ട 16606 മംഗളൂരു ഏറനാട് എക്‌സ്പ്രസ് 3.00 മണിക്ക് (ഒരു മണിക്കൂര്‍ വൈകി) പുറപ്പെടും.

3. ഇന്ന് (31.08.22) രാവിലെ 06.35 ന് കൊച്ചുവേളിയില്‍ നിന്നും പുറപ്പെടേണ്ട ഗോരഖ്പൂര്‍ റപ്തിസാഗര്‍ സൂപ്പര്‍ഫാസ്റ്റ് ഉച്ചക്ക് 12.45ന് (6 മണിക്കൂര്‍ 10 മിനിറ്റ് വൈകി) കൊച്ചുവേളിയില്‍ നിന്നും പുറപ്പെടും.

4. ഇന്ന് (31.08.22) രാവിലെ 08.30ന് എറണാകുളത്ത് നിന്നും ബിലാസ്പൂര്‍ പോകേണ്ട സൂപ്പര്‍ ഫാസ്റ്റ് 11.15 ന് (2 മണിക്കൂര്‍ 45മിനിറ്റ് വൈകി) എറണാകുളത്ത് നിന്നും പുറപ്പെടും.

എറണാകുളം വഴി കടന്നു പോകേണ്ട മറ്റു പല ട്രെയിനുകളും മണിക്കൂറുകള്‍ വൈകിയോടുകയാണ്. എറണാകുളം ഡി ക്യാബിന്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ട്രാക്കില്‍ നിന്നും വെള്ളമൊഴിഞ്ഞെങ്കിലും ഓട്ടോമാറ്റിക് സിഗ്‌നലിംഗ് സംവിധാനം ഫലപ്രദമായി പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നില്ലെന്നാണ് റെയില്‍വേ വൃത്തങ്ങള്‍ പറയുന്നത്. ട്രെയിനുകളുടെ സുരക്ഷ ഉറപ്പാക്കാനുള്ള പരിശോധന മാനുവല്‍ രീതിയില്‍ നടത്തേണ്ടത് സമയക്രമത്തെ ബാധിക്കുന്നുവെന്നും റെയില്‍വേ അറിയിക്കുന്നു.