വത്തിക്കാൻ സിറ്റി ∙ ഗോവ, ഹൈദരാബാദ് ആർച്ച് ബിഷപ്പുമാർ ഉൾപ്പെടെ 20 പേരെ ഫ്രാൻസിസ് മാർപാപ്പ കർദിനാൾമാരായി വാഴിച്ചു. സെന്റ് പീറ്റേഴ്സ് ബസിലിക്കയിലായിരുന്നു ചടങ്ങുകൾ. ഗോവയിലെ ആർച്ച്ബിഷപ് ഫിലിപ് നേരി ഫെറാവോ (69), ഹൈദരാബാദ് ആർച്ച്ബിഷപ് ആന്തണി പൂല (60) എന്നിവരാണ് ഇന്ത്യയിൽ നിന്നുള്ള പുതിയ കർദിനാൾമാർ.

ഭാരത കത്തോലിക്കാ സഭയിൽ ഇതോടെ കർദിനാൾ പദവിയിലെത്തുന്നവരുടെ എണ്ണം 14 ആയി. ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയെ തിരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവിൽ പങ്കെടുക്കാൻ യോഗ്യതയുള്ള 80 വയസ്സിൽ താഴെയുള്ളവരാണ് കർദിനാൾമാരായതിൽ 16 പേരും. പുതിയ 20 പേർ കൂടി വന്നതോടെ ലോകമാകെ കർദിനാൾമാരുടെ എണ്ണം 229 ആകും. ഇതിൽ 132 പേർക്കാണ് വോട്ടവകാശം. പുതിയ കർദിനാൾമാരുടെ വരവോടെ മംഗോളിയ, പാരഗ്വായ്, കിഴക്കൻ തൈമൂർ, സിംഗപ്പൂർ എന്നീ രാജ്യങ്ങൾക്കും പ്രാതിനിധ്യം ലഭിച്ചു.