മലയാളത്തിലെ മികച്ച ബാലസാഹിത്യത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം കഥാകൃത്ത് സേതുവിന്. ‘ചേക്കുട്ടി’ എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചത്. അനഘ ജെ.കോലത്ത് യുവ സാഹിത്യ പുരസ്കാരം നേടി.

‘മെഴുകുതിരിക്ക് സ്വന്തം തീപ്പെട്ടി’ എന്ന കവിതയ്ക്കാണ് പുരസ്കാരം. ആലങ്കോട് ലീലാകൃഷ്ണന്‍ , ഡോ. കെ.ജയകുമാര്‍, യു.കെ.കുമാരന്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്.

ഡോ. ജോയ് വാഴയില്‍, ഡോ. കെ.എം.അനില്‍, ഡോ. കെ.മുത്തുലക്ഷ്മി എന്നിവരടങ്ങിയ ജൂറിയാണ് യുവ സാഹിത്യ പുരസ്കാരം ജേതാവിനെ നിര്‍ണയിച്ചത്. അമ്ബതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

മലയാളം ഉള്‍പ്പടെ 12 ഭാഷകളിലെ അവാര്‍ഡാണ് പ്രഖ്യാപിച്ചത്. അതേസമയം പഞ്ചാബി കൃതികള്‍ക്ക് ഇത്തവണ അവാര്‍ഡുകളൊന്നും പ്രഖ്യാപിച്ചില്ല