ഡാലസ്: പത്തനംത്തിട്ട നാരങ്ങാനം കണ്ടന്‍കുളത്ത് കെ.എ തോമസ് (ജോര്‍ജ്കുട്ടി 75) ചൊവ്വാഴ്ച്ച വൈകിട്ട് ഡാലസിലുള്ള സ്വവസതിയില്‍ നിര്യാതനായി. കേരളാ യൂണിവേഴ്സിറ്റിയില്‍ നിന്ന് മാത്തമാറ്റിക്‌സില്‍ മാസ്റ്റര്‍ ബിരുദം നേടിയ ശേഷം 1971 ഡിസംബറില്‍ അമേരിക്കയില്‍ കുടിയേറി.

ഡാലസിലെ പ്രമുഖ ഹോസ്പിറ്റല്‍ ആയ പാര്‍ക്ക്‌ലാന്‍ഡ് ഹോസ്പിറ്റലില്‍ നിന്ന് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മാനേജര്‍ ആയി വിരമിച്ചു. ഡാലസ് കരോള്‍ട്ടണ്‍ മാര്‍ത്തോമ്മ ഇടവകാംഗമാണ്.

തൃശൂര്‍ നെല്ലിക്കുന്ന് പുലിക്കോട്ടില്‍ കുടുംബാംഗമായ റിട്ട.രജിസ്‌ട്രേഡ് നേഴ്സ് ശോശാമ്മ തോമസ് ആണ് ഭാര്യ. അമേരിക്കയില്‍ നിന്ന് ആദ്യമായി മാര്‍ത്തോമ്മ സഭയുടെ വൈദീക ശുശ്രുഷയില്‍ പ്രവേശിച്ച റവ.റോയ് തോമസ് ആണ് ഏക മകന്‍. ഡോ.ഫെയ് സൈമണ്‍ ഏക മകളും. ഡോ. റേച്ചല്‍ തോമസ്, ഡോ.വിനു സൈമണ്‍ എന്നിവര്‍ മരുമക്കളുമാണ്.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പി.പി ചെറിയാന്റെ സഹോദരി ഭര്‍ത്താവാണ് പരേതന്‍. സംസ്‌കാര ശുശ്രുഷയുടെ ക്രമീകരണങ്ങള്‍ പിന്നീട്.