തിരുവനന്തപുരം: തിരുവനന്തപുരം നഗര മധ്യത്തിൽ അമിത വേഗതയിലെത്തിയ കാർ തലകുത്തനെ മറിഞ്ഞു. കവടിയാർ ജംഗ്ഷനിൽ വെച്ചാണ് അപകടമുണ്ടായത്. അമിത വേഗതയിൽ എത്തിയ കാർ സമീപത്തെ പോസ്റ്റുകളിലിടിച്ച് മറിയുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ വിശദീകരിക്കുന്നത്. മൂന്ന് പേരായിരുന്നു കാറിലുണ്ടായിരുന്നത്.

അപകടം നടന്നയുടനെ കാറിൽ ഉണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉള്‍പ്പടെ പരിശോധിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വാഹനം റോഡിൽ നിന്നും മാറ്റി.