ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്നു. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടു​ന്ന രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു. ഇ​തോ​ടെ മാ​സ്ക് ധ​രി​ക്കാ​നും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ​ലി​ക്കാ​നും അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു.

കോ​വി​ഡ് കേ​സു​ക​ളും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​വും വ​ർ​ധി​ക്കു​ക​യാ​ണെ​ന്ന് പൊ​തു​ജ​നാ​രോ​ഗ്യ വി​ദ​ഗ്ധ ഡോ. ​സു​നി​ല ഗാ​ർ​ഗ് പ​റ​ഞ്ഞു. രോ​ഗം​ഭേ​ദ​മാ​കു​ന്ന​വ​രു​ടെ നി​ര​ക്ക് മി​ക​ച്ച​താ​ണ്, പ​ക്ഷേ കേ​സു​ക​ൾ വ​ർ​ധി​ക്കു​ക​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ക​യും ചെ​യ്യു​ന്നു.

9,000 കി​ട​ക്ക​ക​ൾ ഉ​ള്ള​തി​ൽ‌ 500 എ​ണ്ണ​ത്തി​ലും രോ​ഗി​ക​ളാ​യി. 2,129 ഐ​സി​യു ബെ​ഡു​ക​ളി​ൽ ഇ​തി​ന​കം 20-ല​ധി​കം രോ​ഗി​ക​ളാ​യി. 65 രോ​ഗി​ക​ൾ ഇ​പ്പോ​ൾ വെ​ന്‍റി​ലേ​റ്റ​റി​ൽ ചി​കി​ത്സ​യി​ലാ​ണ്. പ​രി​ഭ്രാ​ന്ത​രാ​കേ​ണ്ട ആ​വ​ശ്യ​മി​ല്ല, എ​ന്നാ​ൽ ജാ​ഗ്ര​ത​വേ​ണ​മെ​ന്ന് സു​നി​ല ഗാ​ർ​ഗ് കൂ​ട്ടി​ച്ചേ​ർ​ത്തു.

ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം തി​ങ്ക​ളാ​ഴ്ച ഡ​ൽ​ഹി​യി​ൽ 1,227 പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. 14.57 ശ​ത​മാ​ന​മാ​ണ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. എ​ട്ട് മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു.