ന്യൂഡല്‍ഹി: ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന പെട്രോളിയം ഉല്‍പന്നങ്ങളില്‍ അമേരിക്ക അമര്‍ഷം പ്രകടിപ്പിച്ചു. റഷ്യ ഉല്‍പാദിപ്പിക്കുന്ന പെട്രോളിയം ഉല്‍പന്നങ്ങളാണ് ഇന്ത്യ അമേരിക്കയ്ക്ക് കയറ്റുമതി ചെയ്യുന്നതെന്ന് അമേരിക്ക ആരോപിക്കുന്നു. യുക്രൈന്‍ അധിനിവേശത്തെത്തുടര്‍ന്ന് ഫെബ്രുവരിമുത്യ റഷ്യക്കുമേല്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഊര്‍ജാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന റഷ്യന്‍ നിര്‍മിത അസംസ്‌കൃത എണ്ണ, പെട്രോളിയം ഉല്‍പന്നങ്ങള്‍, കല്‍ക്കരി, വാതകം എന്നിവ ഇറക്കുമതി ചെയ്യുന്നതിന് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. റഷ്യയില്‍നിന്നുള്ള എണ്ണയാണെന്ന വസ്തുത മറച്ചുവച്ചാണ് ഇന്ത്യ അമേരിക്കയിലേക്ക് എണ്ണ കയറ്റുമതി ചെയ്യുന്നത്. ഇത് അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ ലംഘനമാണെന്ന് അമേരിക്ക ആരോപിക്കുന്നു.

റഷ്യയില്‍നിന്നുള്ള എണ്ണയെന്ന വസ്തുത മറച്ചുവച്ചാണ് ഇന്ത്യ, അമേരിക്കയ്ക്ക് പെട്രോളിയം ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്തിരുന്നതെന്ന് അമേരിക്ക ആരോപിച്ചു. പുറംകടലിലെത്തുന്ന റഷ്യന്‍ ടാങ്കറില്‍നിന്ന് ഇന്ത്യന്‍ കപ്പലിലേക്ക് മാറ്റുന്ന അസംസ്‌കൃത എണ്ണയും മറ്റും ഗുജറാത്ത് തീരത്തുള്ള തുറമുഖത്ത് എത്തിക്കുകയാണ്. ഇത് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ മൈക്കിള്‍ പത്ര സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്‌കരിച്ച പെട്രോളിയം ഉല്‍പന്നങ്ങള്‍ കപ്പലില്‍ ശേഖരിച്ചശേഷം ലക്ഷ്യസ്ഥാനമില്ലാതെ കടലില്‍ സഞ്ചരിക്കും. നിര്‍ദേശം ലഭിക്കുന്നതനുസരിച്ച് ചരക്കുകപ്പല്‍ ന്യൂയോര്‍ക്കിലേക്ക് യാത്രതിരിക്കുമെന്ന് ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് പത്ര പറഞ്ഞു.

റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറുടെ പ്രസ്താവനയില്‍ ന്യൂഡല്‍ഹിയിലെ അമേരിക്കന്‍ എംബസി ഇതുവരെ പ്രതികരിച്ചിട്ടില്ല. റഷ്യക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തിയ നടപടിക്ക് ഇതുവരെ ഇന്ത്യ അംഗീകാരം നല്‍കിയിട്ടില്ല. പെട്രോളിയം അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന ലോകരാജ്യങ്ങളില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. എന്നാല്‍ റഷ്യയില്‍നിന്ന് അപൂര്‍വമായി മാത്രമായിരുന്നു ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്തിരുന്നത്. യുക്രൈന്‍ യുദ്ധത്തെത്തുടര്‍ന്ന് പാശ്ചാത്യരാജ്യങ്ങള്‍ റഷ്യക്ക് ഉപരോധം ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് എണ്ണവിലയില്‍ റഷ്യ ഇളവ് നല്‍കിയിരുന്നു. ഈ സാഹചര്യം മുതലെടുത്താണ് റഷ്യന്‍ എണ്ണ വ്യാപകമായി ഇന്ത്യ ഇറക്കുമതി ചെയ്യാന്‍ ആരംഭിച്ചത്.