പെന്‍സില്‍വാനിയ: ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചുകയറി. ഒരാള്‍ മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു. പെന്‍സില്‍വാനിയയിലെ ബെര്‍വിക്കിലായിരുന്നു അപകടം. നെസ്‌കോപെക്കില്‍ അടുത്തിടെയുണ്ടായ തീപിടിത്തത്തില്‍പെട്ടവരെ സഹായിക്കുന്നതിനായി ഫണ്ട് കണ്ടെത്തുന്നതിനായി ഒരുമിച്ചുകൂടിയവര്‍ക്കിടയിലേക്കാണ് കാര്‍ ഓടിച്ചുകയറ്റിയത്.

കാര്‍ ഓടിച്ചിരുന്ന 24 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. അപകടത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. കരുതിക്കൂട്ടി നടത്തിയ കൊലപാതകശ്രമമാണോയെന്ന് വ്യക്തമല്ല. അപകടത്തിന്റെ വിശദാംശങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.