നീണ്ട ഇടവേളക്ക് ശേഷം സുരേഷ് ​ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ചിത്രമാണ് ‘പാപ്പൻ’. ജൂലൈ 29ന് റിലീസ് ചെയ്ത ചിത്രം നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുമ്പോൾ, പുതിയ വാഹനം സ്വന്തമാക്കിയിരിക്കുകയാണ് ​ഗോകുൽ സുരേഷ്. എക്‌സ്‌യുവി 700 ആണ് ​ഗോകുൽ വാങ്ങിയിരിക്കുന്നത്. കുറച്ച് നാളുകൾക്ക് മുൻപ് മഹീന്ദ്രയുടെ ഥാർ ഗോകുൽ സ്വന്തമാക്കിയിരുന്നു. 

എക്സ്‍യുവി 700 എഎക്സ് 7 ഓൾവീൽ ഡ്രൈവ് 7 സീറ്റ് മോഡലിന്റെ എക്സ് ഷോറൂം വില 21.58 ലക്ഷം രൂപയാണ്. അഞ്ചു ഏഴും സീറ്റുകളുമായി പെട്രോൾ, ഡീസൽ എൻജിനുകളോടെ എത്തുന്ന ഈ വാഹനത്തിൽ മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളുണ്ട്. എം സ്റ്റാലിയൻ രണ്ടു ലീറ്റർ ടർബോ പെട്രോൾ എൻജിൻ 200 ബിഎച്ച്പി കരുത്തും 380 എൻഎം വരെ ടോർക്കുമാണ് സൃഷ്ടിക്കുക. 2.2 ലീറ്റർ എം ഹോക്ക് ഡീസൽ എൻജിന് 182 ബിഎച്ച്പി കരുത്തും 450 എൻഎം ടോർക്കുമുണ്ട്.

​ഗോകുലും സുരേഷ് ​ഗോപിയും ആദ്യമായി സ്ക്രീനിൽ ഒന്നിച്ചെത്തിയ ചിത്രമാണ് പാപ്പൻ. ഇതിനോടകം 40 കോടിയിലേറെ കളക്ഷൻ ബോക്സ് ഓഫീസിൽ നിന്നും പാപ്പൻ നേടി കഴിഞ്ഞു. നീണ്ട ഇടവേളക്ക് ശേഷം ജോഷിയു സുരേഷ് ​ഗോപിയും ഒന്നിച്ചെത്തിയപ്പോൾ മലയാള സിനിമാ വ്യവസായത്തിന് തന്നെ മുതൽക്കൂട്ടായി മാറിയിരിക്കുകയാണ്.