ഹ്യൂസ്റ്റൺ: അന്തരിച്ച ഏലിയാമ്മ മണ്ണിക്കരോട്ടിന്റെ (78) പൊതുദർശനം 16 ചൊവാഴ്ചയും സംസ്കാരം 17 ബുധനാഴ്ചയും നടത്തും. പ്രശസ്ത പ്രവാസി എഴുത്തുകാരനും ഗ്രന്ഥകർത്താവും മലയാളം സൊസൈറ്റി ഓഫ് ഹ്യൂസ്റ്റൺ പ്രസിഡന്റുമായ ജോർജ് മണ്ണിക്കരോട്ടിന്റെ ഭാര്യയാണ്. ഇന്ത്യൻ ആർമിയിൽ ക്യാപ്റ്റനും നഴ്സിംഗ് ഇൻസ്ട്രക്ടറുമായിരുന്നു.

വള്ളിക്കോട് കോട്ടയം കല്ലുമ്പുറത്ത് കുടുംബാംഗമാണ്. 1975-ൽ അമേരിക്കയിലെത്തി. ന്യു യോർക്കിലും ഹ്യൂസ്റ്റനിൽ ഹെർമൻ അല്പകാലം ജോലി ചെയ്തു. പട്ടാഴി സ്വദേശിയാണ് ജോർജ് മണ്ണിക്കരോട്ട്. ജെറാൾഡ്, സച്ചിൻ, സെവിൽ എന്നിവരാണ് മക്കൾ. സോണിയ, കർസ്റ്റൻ, മനസെ എന്നിവർ മരുമക്കൾ. നാലു കൊച്ചുമക്കളുണ്ട്.

പൊതുദർശനം 16 ചൊവ്വ വൈകിട്ട് 6:30 മുതൽ 9 വരെ സെന്റ് പീറ്റേഴ്സ് സീറോ മലങ്കര കാത്തലിക്ക് ചർച്ച്, സ്റ്റാഫോർഡ് ൽ നടക്കും.

സംസ്കാര ശുശ്രുഷ ഓഗസ്റ് 17 ബുധൻ രാവിലെ 9:30: സെന്റ്പീറ്റേഴ്സ് സീറോ മലങ്കര കാത്തലിക്ക് ചർച്ച്, സ്റ്റാഫോർഡ്.

സംസ്കാരം ഫോറസ്ററ് പാർക്ക് സെമിത്തെരിയിൽ.

കൂടുതൽ വിവരങ്ങൾക്ക്: 832 920 9584