കൊ​ല്ലം: മൊ​ബൈ​ല്‍ ഫോ​ണ്‍ ചോ​ദി​ച്ചി​ട്ട് കൊ​ടു​ക്കാ​തി​രു​ന്ന​തി​ന് പ​ട്ടാ​പ്പ​ക​ല്‍ ന​ഗ​ര മ​ധ്യ​ത്തി​ല്‍ വ​ച്ച് യു​വ​തി​യെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച് ഭ​ര്‍​ത്താ​വ്. ക​ല​യ്‌​ക്കോ​ട് ആ​ലും​മൂ​ട്ടി​ല്‍ കി​ഴ​ക്ക​തി​ല്‍ സു​മ​യെ​യാ​ണ് ഭ​ർ​ത്താ​വ് മ​ർ​ദി​ച്ച​ത്.

സു​മ​യു​ടെ ഭ​ര്‍​ത്താ​വ് കോ​ട്ട​പ്പു​റം കാ​രു​ണ്യ​ത്തി​ല്‍ ശ്രീ​നാ​ഥി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വ​തി​യെ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

സു​മ ജോ​ലി ചെ​യ്യു​ന്ന ന​ഗ​ര​ത്തി​ലെ ഒ​രു വ​സ്ത്ര വ്യാ​പാ​ര ശാ​ല​യി​ല്‍ എ​ത്തി​യ ശ്രീ​നാ​ഥ് ഇ​വി​ടെ​വ​ച്ച് സു​മ​യെ മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ക​ട​യി​ല്‍​നി​ന്ന് സു​മ​യെ പി​ടി​ച്ച് വ​ലി​ച്ചി​ഴ​ച്ച് പു​റ​ത്ത് റോ​ഡി​ല്‍ കൊ​ണ്ടു​വ​ന്ന ശേ​ഷ​വും മ​ര്‍​ദി​ച്ചു.

പ​ട്ടാ​പ്പ​ക​ല്‍ ന​ഗ​ര​മ​ധ്യ​ത്തി​ല്‍ ജ​ന​ക്കൂ​ട്ടം നോ​ക്കി നി​ല്‍​ക്കെ​യാ​ണ് യു​വ​തി​ക്ക് അ​തി​ക്രൂ​ര​മാ​യ മ​ര്‍​ദ​ന​മേ​റ്റ​ത്. പി​ന്നീ​ട് പോ​ലീ​സെ​ത്തി ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.