ഇ​സ്‌​ലാ​മാ​ബാ​ദ്: പ്ര​മു​ഖ താ​ലി​ബാ​ൻ മ​ത​പ​ണ്ഡി​ത​ൻ റ​ഹി​മു​ള്ള ഹ​ഖാ​നി ബോം​ബാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ലപ്പെ​ട്ടു. കാ​ബൂ​ളി​ലെ മ​ത​പ​ഠ​ന കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്നു റ​ഹി​മു​ള്ള കൊ​ല്ല​പ്പെ​ട്ട​ത്.

പാ​ക്കി​സ്ഥാ​നി​ലെ ദാ​റു​ൽ ഉ​ലൂം ഹ​ഖാ​നി​യ​യി​ൽ​ നി​ന്നാ​ണ് ഇ​ദ്ദേ​ഹം പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല.

അ​തേ​സ​മ​യം, ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ് ഭീ​ക​ര​ർ താ​ലി​ബാ​ൻ​കാ​ർ​ക്കും സാ​ധാ​ര​ണ​ക്കാ​ർ​ക്കും നേ​ർ​ക്ക് ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​തു പ​തി​വാ​ണ്.