ഷിക്കാഗോ ∙ ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 10 –ാ തീയതി ശനിയാഴ്‍ച വൈകുന്നേരം 4 മണിക്ക് ഓണസദ്യയോടെ ഓണാഘോഷം തുടങ്ങും. ഓണാഘോഷത്തോടനുബന്ധിച്ചു ഷിക്കാഗോയിൽ 101 പേരുടെ മെഗാ തിരുവാതിര അരങ്ങേറും

ഷിക്കാഗോ മലയാളി അസോസിയേഷന്റെ 50–ാം വാർഷികത്തിന്റെ മുന്നോടിയായി നടത്തുന്ന മെഗാ തിരുവാതിരയിൽ പങ്കെടുക്കുവാൻ താല്പര്യപ്പെടുന്നവർ പ്രോഗ്രാം കോഓർഡിനേറ്റർ സാറാ അനിലുമായി (630 914 0713) ബന്ധപ്പെടേണ്ടതാണ്.

ഓണാഘോഷപരിപാടിയിലേക്ക് എല്ലാവരെയും ഷിക്കാഗോ മലയാളി അസോസിയേഷൻ എക്സിക്യൂട്ടീവ് ബോർഡ്