നായയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവതിയെയും യുവാവിെനയും പൊലീസ് അറസ്റ്റ് ചെയ്തു. യുഎസിലെ ഫ്‌ലോറിഡയിലാണ് സംഭവം. നായയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും അത് ചിത്രീകരിക്കുകയും ചെയ്തതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. 38 വയസ്സുള്ള ക്രിസ്റ്റീന കാലല്ലോയും,  കാമുകന്‍ 36 കാരനായ ജെഫ്രി സ്പ്രിംഗറുമാണ് അറസ്റ്റിലായത്.  അമേരിക്കയിലെ ഫ്‌ളോറിഡയിലാണ് സംഭവം.       

ക്രിസ്റ്റീന നായയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് മുന്‍ കാമുകന്‍ ജെഫ്രിയാണ് ക്യാമറയില്‍ പകര്‍ത്തിയിരുന്നത്. റെക്കോര്‍ഡ് ചെയ്ത വീഡിയോകള്‍ ഫ്‌ളാഷ് ഡ്രൈവില്‍ സൂക്ഷിക്കുകയും ചെയ്തതായാണ് കേസ്.  

ഫ്‌ലോറിഡയിലെ സേഫ്റ്റി ഹാര്‍ബര്‍ നിവാസിയാണ് ക്രിസ്റ്റീന. ഇതിന് മുന്‍പും ഒരു പ്രാവശ്യം പൊലീസ് അവളെ അറസ്റ്റ് ചെയ്യുകയുണ്ടായി. കഴിഞ്ഞ മെയ് മാസത്തില്‍ ഗാര്‍ഹിക പീഡന കേസിലാണ് പൊലീസ് അവളെ അറസ്റ്റ് ചെയ്തത്. മൃഗവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കേസില്‍ ഇവരെ അന്ന് സണ്‍ഷൈന്‍ സ്റ്റേറ്റിലെ പിനെല്ലസ് കൗണ്ടി ജയിലിലേക്ക് കൊണ്ടുപോയി. 5000 ഡോളര്‍ കെട്ടിവച്ചതിനെ തുടര്‍ന്ന് ക്രിസ്റ്റീനയെ വിട്ടയക്കുകയായിരുന്നു. 

ആദ്യമായല്ല ക്രിസ്റ്റീന ഇത്തരമൊരു കാര്യം ചെയ്യുന്നതെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ അവള്‍ പല തവണ നായയുമായി സെക്‌സ് നടത്തിയിട്ടുണ്ടെന്ന്  പിനെല്ലസ് കൗണ്ടി ഷെരീഫ് വകുപ്പ് വെളിപ്പെടുത്തുന്നത്. സംഭവത്തിന് പിന്നാലെ നായയെ വൈദ്യപരിശോധനയ്ക്ക് അടുത്തുള്ള ആശുപത്രിയിലേക്ക് ഉദ്യോഗസ്ഥര്‍ കൊണ്ട് പോയി. എന്നാല്‍, ദൃശ്യമായ മുറിവുകളൊന്നും ശരീരത്തില്‍ കണ്ടെത്തിയില്ല. അതുപോലെ നായ ഏത് ഇനത്തില്‍ പെട്ടതാണെന്ന് ഇപ്പോഴും വ്യക്തമല്ല.

ഈ വര്‍ഷം ജൂലൈയിലും സമാനമായ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പെന്‍സില്‍വാനിയില്‍ നായയുമായി പ്രകൃതി വിരുദ്ധ ബന്ധത്തില്‍ ഏര്‍പ്പെട്ട ഒരു 38 -കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മിനേഴ്സ്വില്ലെയിലെ ആന്‍ഡ്രൂ ലെംഗലിയായിരുന്നു പ്രതി. അയാള്‍ ബേബി സിറ്ററായി ജോലി ചെയ്യുന്ന വീട്ടിലെ സ്ത്രീ സ്വീകരണമുറിയില്‍ ആരും കാണാതെ ഒരു സുരക്ഷാ ക്യാമറ സ്ഥാപിച്ചിരുന്നു. ഒരു ദിവസം ക്യാമറ പരിശോധിച്ച അവര്‍ ഞെട്ടിപ്പോയി. കുഞ്ഞിനെ നോക്കേണ്ട അയാള്‍ അത് ചെയ്യാതെ വീട്ടിലെ നായയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതാണ് അവര്‍ കണ്ടത്. സംഭവത്തിന് പിന്നാലെ ആന്‍ഡ്രൂവിനെ പൊലീസ് അറസ്റ്റ് ചെയ്തു, ജയിലടച്ചു.  

ഫ്‌ലോറിഡയില്‍ മൃഗങ്ങളോടുള്ള ലൈംഗിക ക്രൂരത ഫസ്റ്റ് ഡിഗ്രി കുറ്റമാണ്. ഒരു വര്‍ഷം വരെ തടവും, ആയിരം ഡോളര്‍ പിഴയുമാണ് ശിക്ഷ. യുഎസിലെ മിക്ക സംസ്ഥാനങ്ങളിലും ഇത് നിയമവിരുദ്ധമാണ്. എന്നാലും, ഏകദേശം, എട്ട് ശതമാനത്തോളം  പുരുഷന്മാരും, നാല് ശതമാനത്തോളം സ്ത്രീകളും ഈ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്.