ഒന്നോ രണ്ടോ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ട്, പ്രേക്ഷകരുടെ ഇഷ്ടം കവർന്ന്, പിന്നീട് സിനിമയിൽ നിന്നും അപ്രത്യക്ഷരായ നിരവധി ബാലതാരങ്ങൾ നമുക്കുണ്ട്. ‘യോദ്ധ’യിൽ റിമ്പോച്ചെയെന്ന ഉണ്ണികുട്ടനായി എത്തിയ സിദ്ധാർത്ഥ് ലാമ, ‘കാഴ്ച’യിൽ കൊച്ചുണ്ട്രാപ്പിയായി എത്തിയ യഷ് അങ്ങനെ എത്രയോ പേർ.

ഇപ്പോഴിതാ, ‘ഒരു മറവത്തൂർ കനവ്’ എന്ന ചിത്രത്തിൽ ബാലതാരമായി എത്തിയ വിഷ്ണു ആണ് ശ്രദ്ധ നേടുന്നത്. അന്നത്തെ മാസ്റ്റർ വിഷ്ണു ഇന്ന് ഡോക്ടർ വിഷ്ണു ഗോപാലാണ്. കണ്ണൂർ ആസ്റ്റർ മിംമ്സിൽ ഓങ്കോളജിസ്റ്റ് ആയി സേവനം അനുഷ്ട വിഷ്ണു വിവാഹം ചെയ്തിരിക്കുന്നത് നടിയും അവതാരകയുമായ ശില്പ ബാലയെ ആണ്.

1998ലാണ് മറവത്തൂർ കനവ് റിലീസ് ചെയ്തത്. 24 വർഷങ്ങൾക്കിപ്പുറം ചിത്രത്തിലെ വിഷ്ണുവിന്റെ കഥാപാത്രത്തെ കുറിച്ച് ലാൽ ജോസിനെ ഓർമ്മിപ്പിച്ചത് നടി ശില്പ ബാല തന്നെയാണ്. സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന ഡാൻസ് കേരള ഡാൻസ് എന്ന റിയാലിറ്റി ഷോയിൽ അവതാരകനായി എത്തിയപ്പോഴായിരുന്നു പരിപാടിയുടെ അവതാരകരായ ശിൽപ്പയും ആർ ജെ അരുണും ചേർന്ന് ഇക്കാര്യം ലാൽജോസിന്റെ ശ്രദ്ധയിൽപെടുത്തിയത്.