കൊച്ചി : ശ്രീറാം വെങ്കിട്ടരാമൻ സപ്ലൈക്കോയിൽ ചുമതലയേറ്റു. സപ്ലൈക്കോയിൽ ജനറൽ മാനേജരായിട്ടാണ് ചുമതലയേറ്റത്. മാാധ്യമ പ്രവർത്തകനായിരുന്ന കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചത് വൻ വിവാദമായിരുന്നു.

പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ജില്ല മജിസ്ട്രേറ്റിന്റെ കൂടി ചുമതലയുള്ള കളക്ടർ പദവിയിൽ നിയമിച്ചതിനെതിരെയായിരുന്നു വിവാദം. വിവാദം കനക്കുന്നതിനിടെ ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ കളക്ടറായി ചുമതലയേറ്റു. എന്നാൽ വിമർശനങ്ങളും വിവാദങ്ങളും ശക്തിയാർജിച്ചതോടെ സ‍ർക്കാർ ഉത്തരവ് പിൻവലിക്കുകയായിരുന്നു. പിന്നീട് ഭക്ഷ്യ വകുപ്പിൽ സിവിൽ സപ്ലൈസിൽ ജനറൽ മാനേജരായി നിയമിക്കുകയായിരുന്നു.