ഇടുക്കി: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും മഴ ഭീഷണി തുടരുകയാണ്. പ്രത്യേകിച്ചും സംസ്ഥാനത്തെ ഡാമുകളിലെ അവസ്ഥ ജാഗ്രത വർധിപ്പിക്കുന്നുണ്ട്. ഡാമുകളിൽ വെള്ളം നിറയുന്ന അവസ്ഥയാണ് തുടരുന്നത്. ഇടുക്കി ഡാമിലെയക്കം സ്ഥിതി ഇതാണ്. വെള്ളം നിറയുന്ന സാഹചര്യത്തിൽ ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2381.53 അടിയിൽ എത്തിയതോടെയാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ജലനിരപ്പ് 2482.53  അടിയെത്തിയാൽ ഡാമിൽ റെഡ് അലർട്ട് പുറപ്പെടുവിക്കും.

ഇടുക്കി

ഡാമുകൾ ഏറെയുള്ള ഇടുക്കിയിൽ അഞ്ച് അണക്കെട്ടുകളിൽ ഇതിനകം റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പൊന്മുടി, ലോവർ പെരിയാർ, കല്ലാർകുട്ടി, ഇരട്ടയാർ, കുണ്ടള ഡാമുകളിൽ ആണ് നിലവിൽ റെഡ് അലേർട്ടുള്ളത്. ഇടുക്കി ഡാമാകട്ടെ ബ്ലൂ അലേർട്ട് പിന്നിട്ട് ഓറഞ്ചിൽ എത്തി നിൽക്കുകയാണ്. ഇടുക്കിയിൽ റെഡ‍് അലർട്ടിലേക്ക് കാര്യങ്ങളെത്തിയാൽ ആശങ്ക കനക്കും. കേരളത്തിന് എന്നും ആശങ്കയാവുന്ന മുല്ലപ്പെരിയാറിൽ 10 ഷട്ടറുകളാണ് ഇതുവരെ തുറന്നത്. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 137.70 അടിയായിട്ടുണ്ട്.