ലോൺ മസ്‌കിന്‍റെ (Elon Musk) സ്‌പേസ് എക്‌സ് (SpaceX ) പറത്തിയ ബഹിരാകാശ പേടകത്തിൽ നിന്നുള്ള ബഹിരാകാശ അവശിഷ്ടം ഓസ്ട്രേലിയയിലെ ഒരു കര്‍ഷകന്‍റെ കൃഷി ഭൂമിയില്‍ വീണു. കർഷകനായ മിക്ക് മൈനേഴ്‌സ് തന്‍റെ പെൺമക്കൾ കേട്ട ഒരു സ്‌ഫോടന ശബ്ദത്തെ കുറിച്ച് അന്വേഷിച്ച് ചെന്നപ്പോഴാണ് മൂന്ന് മീറ്ററോളം നീളമുള്ള ഒരു വസ്തു – സ്‌പേസ് എക്‌സ് ക്രൂ-1 ക്രാഫ്റ്റിന്‍റെ ഒരു ഭാഗം – തന്‍റെ കൃഷിയിടത്തില്‍ കുത്തി നിര്‍ത്തിയ രീതിയില്‍ കണ്ടത്. 

ഈ കണ്ടെത്തലിനെ കുറിച്ച് അന്വേഷിക്കാൻ തന്നെ വിളിച്ചിരുന്നതായി ഓസ്‌ട്രേലിയൻ നാഷണൽ യൂണിവേഴ്‌സിറ്റി ബഹിരാകാശ വിദഗ്ധൻ ബ്രാഡ് ടക്കർ റേഡിയോ ഹോസ്റ്റ് ബെൻ ഫോർദാമിനോട് പറഞ്ഞു.  ‘ഇത് തീർച്ചയായും സ്‌പേസ് എക്‌സ് ക്രൂ-1 ട്രങ്കിന്‍റെ ഭാഗമായ സ്‌പേസ് അവശിഷ്ടമാണെന്ന് ഇന്ന് രാവിലെ ബെൻ ഫോർഡ്ഹാം ലൈവിൽ അദ്ദേഹം പറഞ്ഞു.

മനുഷ്യനെ ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്ന ഒരു ക്യാപ്‌സ്യൂൾ, സ്‌പേസ് എക്‌സിലുണ്ട്, അതിന് ഒരു അടിഭാഗവുമുണ്ട്. അതിനാൽ ബഹിരാകാശയാത്രികർ തിരികെ വരുമ്പോൾ, ക്യാപ്‌സ്യൂൾ ഭൂമിയിലേക്ക് ഇറങ്ങുന്നതിന് മുമ്പ് അവർ താഴത്തെ ഭാഗം ബഹിരാകാശത്ത് ഉപേക്ഷിക്കുന്നു.’

2020 നവംബർ മുതൽ ഈ ഭാഗം ബഹിരാകാശത്തുണ്ടെന്നും ഭ്രമണപഥത്തിൽ ഭ്രമണം ചെയ്യാൻ തുടങ്ങിയെന്നും ടക്കർ കൂട്ടിച്ചേര്‍ത്തു. ‘അത് ഭൂമിയിൽ ഇറങ്ങി ഭൂമിയുടെ അന്തരീക്ഷത്തിൽ മനപ്പൂർവ്വം ഇടിക്കാൻ പദ്ധതിയിട്ടിരുന്നു. അങ്ങനെ അത് പിളർന്ന് സമുദ്രത്തിൽ പതിക്കും,’ അദ്ദേഹം പറഞ്ഞു. 

സ്പെസ് എക്സിന്‍റെ  ക്രൂ-1 ട്രങ്കിന്‍റെ ഈ അവശിഷ്ടങ്ങള്‍  മൈനേഴ്‌സിന്‍റെ ഫാമിൽ ഇടിച്ചിറങ്ങിയപ്പോൾ ഓസ്ട്രേലിയയുടെ തെക്കൻ സംസ്ഥാനമായ ന്യൂസ് സൗത്ത് വൈല്‍സില്‍ ഉടനീളം ഒരു സ്‌ഫോടനം ശബ്ദം കേട്ടതായി ജനങ്ങള്‍ പറഞ്ഞു. സ്ഫോടനത്തെ തുടര്‍ന്ന് നിരവധി കഷ്ണങ്ങള്‍ സമുദ്രത്തിൽ പതിക്കുന്നത് ഞങ്ങൾ കണ്ടെന്നും നാട്ടുകാര്‍ പറയുന്നു. 

ചിലത് അത്ര വ്യക്തമല്ലായിരുന്നു.  ഭൂമിയില്‍ പതിച്ച അവശിഷ്ടത്തിന് മൂന്ന് മീറ്റര്‍ നീളമുണ്ട്. ഇവ ആകാശത്ത് നിന്ന് എടുത്ത് കുത്തി നിര്‍ത്തിയത് പോലെയാണ് വീണത്. ” മിസ്റ്റർ ടക്കർ പറഞ്ഞു. മൈനേഴ്‌സിന്‍റെ വീട്ടിൽ നിന്ന് വളരെ ദൂരെയാണ് അവശിഷ്ടം വന്ന് വീണത്. അതിനാല്‍ അത് കണ്ടെത്താൻ കുറച്ച് സമയമെടുത്തതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. 

ദൂരെ നിന്ന് നോക്കിയാൽ അത് ഏതാണ്ട് ഒരു കരിഞ്ഞ മരം പോലെ തോന്നും.  അടുത്ത് എത്താറാകുമ്പോള്‍ അത് ശരിയല്ലെന്ന് നിങ്ങള്‍ക്ക് മനസിലാകും.” മിസ്റ്റർ ടക്കർ പറഞ്ഞു.  മൈനേഴ്‌സിന്‍റെ അയൽക്കാരനായ ജോക്കിന്‍റെ വസ്‌തുവിലും ഒരു സ്‌പേസ് അവശിഷ്ടം വീണിരുന്നു.