ന്യൂഡൽഹി: പാർലമെന്‍റിൽ ചടുലമായ ഭാഷയിൽ ബി.ജെ.പിയെയും ഹിന്ദുത്വ ശക്​തികളെയും വെള്ളം കുടിപ്പിക്കുന്ന അംഗമാണ്​ പശ്ചിമ ബംഗാളിൽനിന്നുള്ള തൃണമൂൽ കോൺഗ്രസ്​ എം.പി മഹുവ മൊയ്​ത്ര. മഹുവയുടെ ഓരോ ​പാർലമെന്‍റ്​ പ്രസംഗങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്​. തെളിഞ്ഞ ഇംഗ്ലീഷിൽ യുക്​തിസഹമായി കാര്യങ്ങൾ വിവരിച്ച്​ അവർ പലപ്പോഴും ബി.ജെ.പിയുടെ വമ്പൻമാരെ വരെ മുട്ടുകുത്തിക്കാറുമുണ്ട്​. ഇപ്പോൾ ലോക്​സഭയിൽനിന്നുള്ള ഒരു വീഡിയോ തീവ്ര വലതുപക്ഷം മഹുവയെ പഴിക്കുന്നതിനായി വ്യാപകമായി ഉപയോഗിക്കുകയാണ്​.

വിലക്കയറ്റവും പണപ്പെരുപ്പവും ചർച്ച ചെയ്യുന്ന അവസരത്തിൽ ത​െന്‍റ രണ്ട്​ ലക്ഷം രൂപ വിലവരുന്ന ലൂയിസ്​ വിറ്റൺ ബാഗ്​ മഹുവ ഒളിപ്പിക്കാൻ ശ്രമിക്കുന്നു എന്ന പേരിലാണ്​ ദൃശ്യങ്ങൾ പ്രചരിക്കുന്നത്​. എന്നാൽ, ഇതിനോട്​ എം.പി ഇതുവരെയും പ്രതികരിച്ചിട്ടില്ല. തൃണമൂൽ കോൺഗ്രസിന്റെ കക്കോലി ഘോഷ് ദസ്തിദാർ ലോക്‌സഭയിൽ സംസാരിക്കുന്നതും മൊയ്ത്ര അവരുടെ തൊട്ടടുത്ത് ഇരിക്കുന്നതും സോഷ്യൽ മീഡിയയിൽ പുറത്തുവന്ന ഒരു വീഡിയോയിൽ കാണാം.