നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്നതിന്റെ റെക്കോർഡ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക്. നിയമസഭാംഗമായി 51 വർഷവും മു ന്നേകാൽ മാസവും ( 18,728 ദിവസം) ഇന്ന് അദ്ദേഹം പിന്നിടും . ഇതുവരെ കെ.എം.മാണിക്കായിരുന്നു ഈ ബഹുമതി .

ഓരോ നിയമസഭയും രൂപീകരിച്ച് തീയതി അടിസ്ഥാനമാക്കിയുള്ള കണക്കാണിത് . കെ.എം മാണി പാലായെ മാത്രം പ്രതിനിധീകരിച്ചതു പോലെ ഉമ്മൻ ചാണ്ടിയും പുതുപ്പള്ളി മണ്ഡലത്തെ മാത്രമാണു നിയമസഭയിൽ പ്രതിനിധീ കരിച്ചത് .

27 -ാം വയസ്സിൽ 1970 ൽ ആദ്യ ജയം കുറിച്ച ഉമ്മൻ ചാണ്ടി പിന്നീടു തുടർച്ചയായ 11 തിരഞ്ഞെടുപ്പുകളിൽ വിജയിച്ചു .

രണ്ടു തവണ ( 2004-06 , 2011-16 ) മുഖ്യമന്ത്രിയായി .

2006-11 ൽ പ്രതിപക്ഷ നേതാവ് .

4 തവണ മന്ത്രി .

ഉമ്മൻ ചാണ്ടിയും കെ.എം.മാണിയും മാത്രമാണു നിയമസഭയിൽ 50 വർഷം പൂർത്തിയാക്കിയത് .