സുരേഷ് ​ഗോപിയെ പ്രധാന കഥാപാത്രമാക്കി ജോഷി അണിയിച്ചൊരുക്കിയ ചിത്രമാണ് പാപ്പൻ. തിയേറ്ററിൽ മികച്ച പ്രേക്ഷക പ്രശംസ പിടിച്ച് പറ്റിയ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി ഷമ്മി തിലകനും എത്തിയിരുന്നു. ഇരുട്ടൻ ചാക്കോ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഷമ്മി അവതരിപ്പിച്ചത്. ഇപ്പോഴിതാ ജോഷിക്ക് നന്ദി പറഞ്ഞ് കൊണ്ടുള്ള ഷമ്മി തിലകൻ്റെ പോസ്റ്റാണ് ശ്രദ്ധനേടുന്നത്.

“നന്ദി_ജോഷിസർ, എനിക്ക് നൽകുന്ന “കരുതലിന്”, എന്നെ പരിഗണിക്കുന്നതിന്..! എന്നിലുള്ള വിശ്വാസത്തിന്..! ലൗ യു ജോഷി സാർ”, എന്നാണ് ഷമ്മി തിലകൻ തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചത്. പിന്നാലെ പാപ്പനിലെ നടന്റെ കഥാപാത്രത്തെ പ്രശംസിച്ച് കൊണ്ട് നിരവധി പേർ രം​ഗത്തെത്തി.

“നല്ല നട്ടെല്ലുള്ള സംവിധായകർ ഉണ്ടെങ്കിൽ അമ്മ എന്ന സംഘടന അകറ്റി നിർത്തിയ കുറെ നടൻമാർക്ക് കഴിവ് തെളിയിക്കാൻ സാധിക്കും. അതിലൊരാളാ ഷമ്മി തിലകൻ ജോഷി സാറിന് നന്ദി, ഷമ്മി ചേട്ടന്റെ എക്കാലത്തെയും ഏറ്റവും മികച്ച കഥാപാത്രം. ഇനി മുകളിലേയ്ക്കു മാത്രം. ചാക്കോ ഇപ്പോഴും മനസ്സിലുണ്ട്.

പൊറോട്ട കഴിക്കുന്നത് സൂപ്പർ, ഇരുട്ടൻ ചാക്കോ ജയലിൽ നിന്നിറങ്ങി പൊറോട്ട ബീഫ് കഴിക്കുന്ന സീനിൽ പക്കാ ലെജൻഡ് തിലകൻ ചേട്ടൻ തന്നാരുന്നു, ഇന്റർവെല്ലിന് മുൻപുള്ള സീനിൽ ചേട്ടന്റെ ആ എൻട്രി സത്യത്തിൽ തിലകൻ ചേട്ടനെ ഓർത്തു പോയി അതെ ഭാവം”, എന്നിങ്ങനെയാണ് പ്രേക്ഷകർ കമന്റ് ചെയ്തിരിക്കുന്നത്.