ഇ​ന്‍​സ്റ്റ​ന്‍റ് ലോ​ണ്‍ ആ​പ്പ് ത​ട്ടി​പ്പ് സം​ഘ​ത്തി​ലെ 14 പേ​ര്‍ അ​റ​സ്റ്റി​ല്‍. 300 കോ​ടി​യി​യി​ലേ​റെ രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ സം​ഘ​മാ​ണ് രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നാ​യി പി​ടി​യി​ലാ​യ​ത്.

ലോ​ണ്‍ ആ​പ്പ് ത​ട്ടി​പ്പു സം​ഘ​ത്തി​നി​ര​യാ​യ യു​വാ​വ് മു​ബൈ​യി​ലെ മ​ലാ​ഡി​ല്‍ ജീ​വ​നൊ​ടു​ക്കി​യി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ത​ട്ടി​പ്പ് സം​ഘം പി​ടി​യി​ലാ​യ​ത്.

അ​റ​സ്റ്റി​ലാ​യ​വ​രി​ല്‍ അ​ഞ്ചു​പേ​ര്‍ വി​വി​ധ ഇ​ന്‍​സ്റ്റന്‍റ് ലോ​ണ്‍ ആ​പ്പു​ക​ളു​ടെ ഡ​യ​റ​ക്ട​ര്‍​മാ​രാ​യി പ്ര​വ​ര്‍​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഇ​വ​രു​ടെ പ​ക്ക​ല്‍ നി​ന്ന് 80 ജി​ബി ഡാ​റ്റ​യു​ള്ള മെ​മ്മ​റി കാ​ര്‍​ഡു​ക​ളും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ത​ട്ടി​പ്പി​നി​ര​യാ​യ​വ​രു​ടെ ചി​ത്ര​ങ്ങ​ള്‍ മോ​ര്‍​ഫ് ചെ​യ്ത് സൂ​ക്ഷി​ച്ച മെ​മ്മ​റി കാ​ര്‍​ഡു​ക​ളാ​ണ് പോ​ലീ​സ് ക​ണ്ടെ​ടു​ത്ത്.