അന്തരിച്ച ചലച്ചിത്ര സംവിധായകന്‍ ജെ ഫ്രാന്‍സിസിന് സിനിമാ സാങ്കേതിക വിദഗ്ധരുട സംഘടനയായ ഫെഫ്ക നല്‍കിയ സഹായത്തെക്കുറിച്ച് ഗായകന്‍ കൂടിയായ പ്രദീപ് പള്ളുരുത്തിയുടെ ഫേസ് ബുക്ക് പോസ്റ്റ് വൈറലാകുന്നു. പൂവാലന്‍മാരും, മസനഗുഡി മന്നാഡിയാര്‍ എന്നീ സിനിമകളുടെ സംവിധായകനായ ജെ ഫ്രാന്‍സിസ് എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയത്. സിനിമാ സാങ്കേതിക വിദഗ്ധരുടെ കൂട്ടായ്മയായ ഫെഫ്കയില്‍ അംഗമല്ലാതിരുന്നയാളാണ് ഫ്രാന്‍സിസ്. ഗുരുതരമായ അസുഖം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പട്ട ഫ്രാന്‍സിസ് മൂന്നു ദിവസത്തോളം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയത്.മൂന്നാം ദിവസം മരണം സ്ഥിരീകരിച്ചു.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഫ്രാന്‍സിസിന്റെ കുടുംബത്തിന് ആശുപത്രിയധികൃതര്‍ നല്‍കിയ ഒന്നര ലക്ഷം രൂപയുടെ ബില്ലടക്കാന്‍ കഴിയാതെ വന്നപ്പോള്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ഫെഫ്കയുടെ സഹായം തേടുകയും ഫെഫ്കയുടെ ഭാരവാഹികള്‍ സമയോചിതമായി ഇടപെട്ട് ബില്‍ തുക നല്‍കി അദ്ദേഹത്തിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറുകയും ചെയ്തു. ഫെഫ്കയില്‍ അംഗമല്ലാതിരുന്നിട്ടും ഒരു ചലച്ചിത്ര പ്രവര്‍ത്തകന്റെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബം അനുഭവിച്ച പ്രതിസന്ധി മറികടക്കാന്‍ ഫെഫ്്കസംഘടന സഹായിച്ചതില്‍ അകമഴിഞ്ഞ നന്ദി പ്രകാശിപ്പിച്ചുകൊണ്ടാണ് ഫെഫ്ക നീട്ടിയ കൈത്തിരി എന്ന തലക്കെട്ടോടെ പ്രദീപ് പള്ളരുത്തി ഫേസ് ബുക്ക് പോസ്്റ്റിട്ടിരിക്കുന്നത്.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

FEFKA നീട്ടിയ കൈത്തിരി
______________
കഴിഞ്ഞ ദിവസം ഞങ്ങളുടെ കൂട്ടുകാരന്‍ , പൂത്തുമ്പിയും പൂവാലന്‍മാരും, മസനഗുഡി മന്നാഡിയാര്‍ എന്നീ പടങ്ങളുടെ സംവിധായകനായ J.ഫ്രാന്‍സിസ് അകാലത്തില്‍ വിടപറഞ്ഞു . എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം സംഭവിച്ചത്. മൂന്നു ദിവസത്തോളം വെന്റിലേറ്ററില്‍ ഉപകരണങ്ങളുടെ സഹായത്തോടെ മാത്രം ജീവനുണ്ടായിരുന്നു എന്നു പറഞ്ഞ ഫ്രാന്‍സിസിന്റെ മരണം മൂന്നാം ദിനം സ്ഥിരീകരിച്ചു.ഏകദേശം ഒന്നര ലക്ഷത്തിലധികംതുകയുടെ ബില്ലടക്കാന്‍ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ബുദ്ധിമുട്ടുന്നതറിഞ്ഞ്
സുഹൃത്തക്കളും സിനിമാ പ്രവര്‍ത്തകരുമായ സാജുകുര്യനും,രഞ്ജിത്ത് കരുന്നാകരനും,ഫെഫ്കയില്‍ വിവരമറിയിക്കുകയും ഫെഫ്ക ഭാരവാഹികളായ GS വിജയന്‍ സാറും സോഹന്‍ സിനുലാലും എന്നെ വിളിക്കുകയും വേണ്ട സഹായം ചെയ്യാമെന്നും വാഗ്ദാനം ചെയ്യുകയും ആസ്പത്രിയിലെ ബില്‍ തുക അടക്കുകയും ചെയ്തു. ഫെഫ്കയിലെ അംഗമല്ലാതിരുന്നിട്ടു കൂടി ഒരു സിനിമാ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ J ഫ്രാന്‍സിസിനു വേണ്ടി ഫെഫ്ക ചെയ്ത സഹായം ആ കുടുംബത്തിന് വലിയ ആശ്വാസമാകുകയായിരുന്നു …. ഒരുപാട് നന്ദി …. സുജിത്തിന് .. സാജ് കുര്യന് .. രഞ്ജിത്ത് കരുന്നാകരന്.. സോഹന്.. വിജയന്‍ സാറിന്…. B ഉണ്ണികൃഷ്ണന്‍ സാറിന്… FEFKA യ്ക്ക്””””