ഫിലാഡൽഫിയ: പ്രമുഖ മലയാളി ഡോ. മാത്യു തോമസ് (മാത്തുക്കുട്ടി-73) അന്തരിച്ചു. ചെങ്ങന്നൂർ മനൂർ കുടുംബാംഗം ആണ്.

ജൂലൈ 23-ന് ഫിലാഡൽഫിയയിൽ വച്ചായിരുന്നു വിയോഗം.

ഡോ വിനീത തോമസ് ആണ് ഭാര്യ. വടക്കേത്ത്, കുറിയന്നൂർ കുടുംബാംഗം ആണ്. ഡോക്ടർ പ്രിയ മാത്യു ആണ് മകൾ. മരുമകൻ
സാം തരകൻ മാത്യു (മാളിയക്കൽ, ചെങ്ങന്നൂർ). കൊച്ചുമക്കൾ
രോഹൻ വിന്നി. എല്ലാവരും ഫിലാഡൽഫിയയിലെ ആംബ്ലറിൽ സ്ഥിരതാമസമാക്കിയിരിക്കുന്നു.

സഹോദരങ്ങൾ: ജേക്കബ് തോമസ്, പരേതനായ ഡോ. തോമസ് വർഗീസ്, ശ്രീ മനൂർ തോമസ്, ശ്രീമതി ആനി ചാക്കോ, പരേതനായ ശ്രീ. ഏബ്രഹാം തോമസ്.

പൊതുദർശനവും ശവസംസ്കാര ശുശ്രൂഷകളും ഇനിപ്പറയുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്നു.

പൊതുദർശനം: ജൂലൈ 28, വ്യാഴം 6:00 – 9:00 pm ഫിലാഡൽഫിയ മാർത്തോമ്മാ ചർച്ച്, 1085 Camp Hill Rd, Fort Washington, PA 19034.

2022 ജൂലൈ 29 വെള്ളിയാഴ്ച രാവിലെ 9:30 ന് ഫിലാഡൽഫിയ മാർത്തോമ്മാ പള്ളിയിൽ സംസ്കാര ശുശ്രൂഷ ആരംഭിക്കും, സംസ്കാര ശുശ്രൂഷ ഉച്ചയ്ക്ക് 12 മണിക്ക്.
വൈറ്റ്മാർഷ് മെമ്മോറിയൽ പാർക്ക്
1169 Limekiln Pike, Ambler, PA 19002