പ്പോഴും ഓൺലൈനിലുണ്ടല്ലോ എന്ന മുഷിപ്പിക്കുന്ന ചോദ്യം ഇനി നേരിടേണ്ടി വരില്ല.  സമീപകാലത്ത് പുറത്തു വന്ന റിപ്പോർട്ടുകൾ പ്രകാരം ആൻഡ്രോയിഡ് ഫോണിലെ വാട്ട്സ്ആപ്പ് ഉപയോക്താക്കൾക്ക് അവരുടെ ഓൺലൈൻ സ്റ്റാറ്റസ് ഹൈഡ് ഓപ്ഷൻ ഉടൻ വരും. ഈ ഫീച്ചർ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഓൺലൈൻ സ്റ്റാറ്റസ് ഹൈഡ് ചെയ്യാനുള്ള ഓപ്ഷൻ ഒരു മാസം മുമ്പ് ഐഒഎസ് ഉപയോക്താക്കൾക്കായി പരീക്ഷിച്ചിരുന്നു. 

ഈ ആഴ്ച ആദ്യം, മെറ്റാ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോമായ വാട്സാപ്പ് എല്ലാ ഉപയോക്താക്കൾക്കും അവരുടെ മുഴുവൻ ചാറ്റ് ഹിസ്റ്ററിയും ആൻഡ്രോയിഡിൽ നിന്ന് ഐഒഎസിലേക്ക് മാറ്റുന്നതിനും തിരിച്ചും സഹായിക്കുന്ന ഒരു ഫീച്ചർ അവതരിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. ‌

സെറ്റിങ്സ് > അക്കൗണ്ട് > പ്രൈവസി > ലാസ്റ്റ് സീൻ  എന്ന സെറ്റിങ്സിലൂടെയാണ്  ഓൺലൈൻ സ്റ്റാറ്റസ് മറയ്ക്കാനുള്ള ഓപ്ഷൻ ആക്സസ് ചെയ്യേണ്ടത് എന്നാണ് റിപ്പോര്‍ട്ട്.  ഓൺലൈൻ സ്റ്റാറ്റസ് ഇഷ്ടമുള്ളവർക്ക്  അല്ലെങ്കിൽ തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് മാത്രമേ കാണാൻ കഴിയൂ. സ്റ്റാറ്റസ് സെറ്റിങ്സ് പോലെ ഇതിലും സെറ്റ് ചെയ്തിടാനാകും. 

ഫീച്ചർ നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. ബീറ്റ ടെസ്റ്ററുകൾക്ക് ഇതുവരെ റിലീസ് ചെയ്തിട്ടില്ല എങ്കിലും വൈകാതെ ഈ ഫീച്ചർ ലഭ്യമായി തുടങ്ങിയേക്കും. ആൻഡ്രോയിഡിലെ വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്കായി ഈ ഫീച്ചർ എപ്പോൾ ലഭ്യമാകുമെന്ന് വ്യക്തമല്ല.