റെ വൈവിധ്യം നിറഞ്ഞതാണ് ഇന്ത്യയിലെ ഭക്ഷണങ്ങൾ. ഇന്ത്യയിലെ ഓരോ സംസ്ഥാനത്തും അവരുടേതായ തനത് രുചികളുണ്ട്. അതിൽ തന്നെയും പ്രാദേശികമായ വ്യത്യാസങ്ങളും നിലനിൽക്കുന്നുണ്ട്. ഗുണത്തിലും രുചിയും വേറിട്ട് നിൽക്കുന്നവയാണ് ഓരോ വിഭവങ്ങളും. ഇന്ത്യൻ വിഭവങ്ങൾ വിൽക്കുന്ന ധാരാളം ഹോട്ടലുകളും റെസ്റ്റൊറന്റുകളും ഇന്ത്യക്ക് പുറത്തുണ്ട്.

യു.എസിലെ ഇന്ത്യൻ വിഭവങ്ങൾ വിൽക്കുന്ന റെസ്റ്റൊറന്റിൽ വിഭവങ്ങൾക്ക് നൽകിയിരിക്കുന്ന പേരുകൾ കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ. നമ്മുടെ ദോശയുടെയും ഉഴുന്നുവടയുടെയും പേരുകളാണ് വിചിത്രമായ പേരുകളിൽ ഇവിടുത്തെ മെനുവിൽ നൽകിയിരിക്കുന്നത്. മെനുവിന്റെ ചിത്രങ്ങൾ ഇനിക എന്ന യൂസർ ട്വിറ്ററിൽ പങ്കുവെച്ചതോടെയാണ് ഇത് സോഷ്യൽ മീഡിയയുടെ ശ്രദ്ധയിൽപ്പെട്ടത്. 

സാമ്പാറിൽ മുക്കിയെടുത്ത ഉഴുന്നുവടയ്ക്ക് Dunked Doughnut Delight എന്നാണ് മെനുവിൽ കൊടുത്തിരിക്കുന്നത്. ഡോണറ്റുമായുള്ള രൂപസാദൃശ്യമാവാം ഇത്തരത്തിലൊരു പേരിലേക്കു നയിച്ചത്. അതേസമയം, ദോശയ്ക്കാകട്ടെ Naked Crepe എന്നുമാണ് പേരിട്ടിരിക്കുന്നത്. മസാല ദോശയ്ക്കാകട്ടെ Smashed Potato Crepe എന്നുമാണ് പേര് നൽകിയിരിക്കുന്നത്.

നമ്മുടെ നാട്ടിലെ സർവസാധാരണമായ ഊത്തപ്പത്തിന് ക്ലാസിക് ലെന്റിൽ പാൻകേക്ക് എഎന്നാണ് പേര്. ഒട്ടേറെപ്പേരാണ് ഇനിക പങ്കുവെച്ച ട്വീറ്റ് റീട്വീറ്റ് ചെയ്തിരിക്കുന്നത്. രസകരമായ കമന്റുകളാണ് ചിത്രങ്ങൾക്ക് ലഭിക്കുന്നത്. 

പിസയെ ലോകമെമ്പാടും പിസ എന്നു തന്നെയാണ് വിളിക്കുന്നത്. പിന്നെന്തുകൊണ്ട് ദോശയെ ദോശ എന്നു വിളിച്ചുകൂടെന്ന് ഒരാൾ ചോദിച്ചു. അമേരിക്കക്കാർക്ക് മനസ്സിലാകുന്ന വിധമാണ് വിഭവങ്ങൾക്ക് പേര് നൽകിയിരിക്കുന്നതെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു.