ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിൽ രൂപ. യുഎസ് ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് 80 എന്ന നിലവാരം പിന്നിട്ടു.  

കഴിഞ്ഞ ദിവസം 79.97 എന്ന നിലയിലേക്ക് രൂപയുടെ മൂല്യം ഇടിഞ്ഞിരുന്നു, എങ്കിലും 80 തൊട്ടിരുന്നില്ല. ഈ വർഷം യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഏകദേശം 7 ശതമാനം ഇടിഞ്ഞു.

ഇന്ന്  79.98 എന്ന നിലയിലാണ് പ്രാദേശിക കറൻസി വ്യാപാരം ആരംഭിച്ചത്. തുടർന്ന് 80.0175 എന്ന റെക്കോർഡ് താഴ്ചയിലേക്ക് രൂപ കൂപ്പുകുത്തി. 

ഡോളറിന്റെ മൂല്യം ഉയരുന്നതും രാജ്യത്തെ വ്യാപാരക്കമ്മിയും രൂപയുടെ മൂല്യത്തെ തളർത്തി. വിദേശ നിക്ഷേപം വലിയ തോതിൽ പിൻവലിഞ്ഞതും രൂപയെ കുറച്ചുകാലമായി സമ്മർദ്ദത്തിലാക്കുന്നുണ്ട്.