ഒരു ബിറ്റ്‌കോയിന്റെ വില 2 ലക്ഷം ഡോളര്‍ വരെ ഉയരാമെന്നൊക്കെയുള്ള പ്രവചനമൊക്കെ കേട്ടാണ് പലരും ലോകത്തെ ഏറ്റവും പ്രശസ്തമായ ക്രിപ്‌റ്റോകറന്‍സി വാങ്ങിക്കൂട്ടിയത്.

പക്ഷേ, നിക്ഷേപകരുടെ നെഞ്ചില്‍ തീ കോരിയിട്ട് ബിറ്റ്‌കോയിന്‍ അടക്കമുള്ള ക്രിപ്‌റ്റോകറന്‍സികളുടെ വില കുത്തനെ ഇടിയുകയാണിപ്പോള്‍. വാള്‍ സ്ട്രീറ്റിന്റെ പുതിയ വിലയിരുത്തല്‍ പ്രകാരം ബിറ്റ്‌കോയിന്റെ വില 10,000 ഡോളറായി കുത്തനെ ഇടിഞ്ഞേക്കും.

ഇത് ക്രിപ്‌റ്റോ മേഖലയെ മൊത്തത്തില്‍ പിടിച്ചുലച്ചേക്കും. കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്ന ക്രിപ്‌റ്റോകറന്‍സികളുടെ വിപണി മൂല്യത്തില്‍ നിന്ന് 2 ട്രില്ല്യന്‍ ഡോളര്‍ അപ്രത്യക്ഷമായെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.